NEWS

ദുബായ് ബിസിനസ് ചർച്ച, കോടികളുടെ ഹവാല ഇടപാട്; റിയാസിനെ ഒന്നാം പ്രതിയാക്കി എഫ്ഐആർ


തിരുവനന്തപുരം∙ അനധികൃത സ്വത്തുസമ്പാദനം, ഹവാല ഇടപാട് കേസില്‍ മുന്‍മന്ത്രി മുഹമ്മദ് റിയാസിനെ ഒന്നാം പ്രതിയാക്കിയാണ് വിജിലന്‍സ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഭാര്യ വീണ രണ്ടാം പ്രതിയായ കേസില്‍ ഷൈജാല്‍ മുഹമ്മദ്, പി.നിഖില്‍, ഹസന്‍ വാരിസ്, വി.പി.ഫൈജാസ്, എം.നന്ദുലാല്‍, സുബൈര്‍ കരുവാംപൊയില്‍ തുടങ്ങിയവരാണ് മറ്റു പ്രതികള്‍. റിയാസ് മന്ത്രിയെന്ന നിലയില്‍ അനധികൃതമായി സമ്പാദിച്ച പണം മറ്റു പ്രതികളുമായി ഗൂഢാലോചന നടത്തി വിദേശരാജ്യങ്ങളിലേക്ക് അനധികൃതമായി കടത്തിയെന്ന് എഫ്‌ഐആറില്‍ പറയുന്നു. വീണയുടെ വീട്ടില്‍നിന്ന് ഇ.ഡി. കണ്ടെത്തിയെന്നു പറയുന്ന കൈപ്പടയിലുള്ള രേഖകളില്‍ ഭര്‍ത്താവിനു വേണ്ടി നടത്തിയ കോടികളുടെ പണമിടപാടുകളുടെ വിവരങ്ങള്‍ ഉണ്ടായിരുന്നുവെന്നും എഫ്‌ഐആറിലുണ്ട്.ദുബായില്‍ തുണിത്തരങ്ങളുടെ കയറ്റുമതി ബിസിനസ് തുടങ്ങുന്നതു സംബന്ധിച്ച് പ്രതികള്‍ ചര്‍ച്ച നടത്തി. തുടര്‍ന്ന് കെ.വാരിസ്, ഷൈജാല്‍ എന്നിവര്‍ വഴി ഫണ്ട് വിദേശത്തേക്ക് അയച്ചു. ഫജാസ് വഴി കോടികളുടെ ഹവാല ഇടപാടിന്റെ വിവരങ്ങള്‍ വീണയുടെ വീട്ടില്‍നിന്നു പിടിച്ച റെഡ് ബുക്കിലുണ്ട്. 2024ല്‍ വീണ നാലു തവണ ദുബായിലെത്തി. ബെനാമി ഷെല്‍ കമ്പനി രൂപീകരിച്ച് പണം കടത്താനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു ഇതെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.


Fashion ⏭️

Back to top button