NEWS

‘സ്ത്രീകളടക്കമുള്ളവരെ ബിജെപി– ആർഎസ്എസ് ഗുണ്ടകൾ ആക്രമിക്കുന്നു; ഗ്യാനേഷിന്റെ ഉറക്കം നഷ്ടപ്പെട്ടു’


ന്യൂഡൽഹി∙ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധിക്കുന്ന സ്ത്രീകളടക്കമുള്ളവരെ ബിജെപി– ആർഎസ്എസ് ഗുണ്ടകൾ ആക്രമിക്കുകയാണെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ആർഎസ്എസ്–ബിജെപി പ്രവർത്തകരും പൊലീസും പ്രതിഷേധക്കാരെ ആക്രമിക്കുന്ന ദൃശ്യങ്ങൾ വാർത്താ സമ്മേളനത്തിൽ രാഹുൽ പ്രദർശിപ്പിച്ചു.പ്രതിപക്ഷം ചെയ്യുന്നത് ശരിയാണെന്നാണ് 50% പൊലീസുകാരും പറയുന്നതെന്ന് രാഹുൽ പറ‍ഞ്ഞു. പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങൾ സത്യമാണെന്ന് തെളിഞ്ഞു. ഇപ്പോൾ ജനങ്ങൾ ഒരുവശത്തും മോദിയും അമിത്ഷായും ഗ്യാനേഷ് കുമാറും മറുവശത്തുമാണ്. ഡൽഹിയെ കേന്ദ്ര സർക്കാർ ജയിലാക്കി മാറ്റി ഗ്യാനേഷിനെ സഹായിക്കുകയാണ്.


Fashion ⏭️

Back to top button