NEWS

വിദ്യാസമുന്നതി കോച്ചിംഗ് അസിസ്റ്റൻസ് : അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: സംസ്ഥാന്തതെ മുന്നാക്ക, (സംവരണേതര) സമുദായങ്ങളിൽപ്പെടുന്നതും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതുമായ വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കുമായി സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷന്റെ ‘വിദ്യാസമുന്നതി’ കോച്ചിംഗ് അസിസ്റ്റൻസ് (2026-27) പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.

മെഡിക്കൽ/എൻജിനീയറിംഗ്/നിയമ പഠനം / കേന്ദ്ര സർവകലാശാല (ബിരുദം ബിരുദാനന്തര ബിരുദം) എന്നിവയ്ക്കുള്ള പ്രവേശന പഠനം, പരീക്ഷകൾ, സിവിൽ സർവീസസ്, ബാങ്ക്/എസ്.എസ്.സി/പി.എസ്.സി/യു.പി.എസ്.സി/മറ്റിതര മത്സര പരീക്ഷകൾ/ വിവിധ യോഗ്യത നിർണ്ണയ പരീക്ഷകൾ തുടങ്ങിയ പരീക്ഷകൾക്കുള്ള തയ്യാറെടുപ്പിന്റെ പരിശീലനത്തിനായുള്ള ധനസഹായമാണ് നൽകുന്നത്.
കൂടാതെ ‘വിദ്യാസമുന്നതി’ മെരിറ്റ് സ്‌കോളർഷിപ്പ് പദ്ധതിയിലേക്കും അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്.വിശദവിവരങ്ങൾക്കും, ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനും www.kswcfc.org സന്ദർശിക്കുക. അവസാന തീയതി നവംബ‌ർ 7.

Read News ⏭️

Back to top button