NEWS
നവംബര്‍ 14ന് കോഴിക്കോട്ട് ‘വോട്ട് ബച്ചാവോ, ദേശ് ബച്ചാവോ’ മഹാറാലി; അരലക്ഷം പേര് പങ്കെടുക്കും

കോഴിക്കോട്∙ ഭരണഘടനാ സംരക്ഷണവും വോട്ടുകൊള്ളയ്ക്കെതിരായ പോരാട്ടവും ഉയര്‍ത്തി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നവംബര്‍ 14ന് കോഴിക്കോട് കടപ്പുറത്ത് മഹാറാലി സംഘടിപ്പിക്കും. ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മദിനത്തില് ‘വോട്ട് ബച്ചാവോ, ദേശ് ബച്ചാവോ’ മുദ്രാവാക്യമുയര്‍ത്തിയാണ് റാലി. റാലിയില്‍ അരലക്ഷം പേര് പങ്കെടുക്കും. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെയും നേതൃത്വത്തില്‍ ഇന്ത്യാ മുന്നണി നടത്തുന്ന സമരപരിപാടികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് റാലി. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന വോട്ടുകൊള്ള ഉയര്‍ത്തിയാണ് കോണ്‍ഗ്രസിന്റെ പ്രതിഷേധം.
Fashion ⏭️




