NEWS
മാസപ്പടി കേസിലെ ഇഡി കത്ത് ; എഫ്ഐആർ രജിസ്റ്റർ ചെയ്യും, അനാവശ്യ ധൃതി കാണിച്ചില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : മാസപ്പടി കേസിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കത്ത് നിയമപരമായി കൈകാര്യം ചെയ്തെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കേസിൽ എഫ്.ഐ.ആർ ഉടൻ രജിസ്റ്റർ ചെയ്യുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. വ്യക്തിപരമായ ഒന്നിലേക്കും പോയിട്ടില്ല. നിയമം നിയമത്തിന്റെ വഴിയേ പോകുമെന്ന് നേരത്തെ പറഞ്ഞിരുന്നുവെന്നും സതീശൻ പറഞ്ഞു. സർക്കാർ അനാവശ്യ ധൃതി കാണിച്ചില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.




