NEWS

പീഡന പരാതിയുമായി 11 വിദ്യാർഥികൾ; കോൺഗ്രസ് എംപിയായ ജെഎൻയു പ്രഫസർക്ക് സസ്പെൻഷൻ


ന്യൂഡൽഹി∙ ലൈംഗിക പീഡന ആരോപണത്തിന് പിന്നാലെ ജവഹർലാൽ നെഹ്റു സർവകലാശാല പ്രഫസറും കോണ്‍ഗ്രസ് എംപിയുമായ അങ്ഗോംച ബിമോൽ അകോയിജാമിനെ പിരിച്ചുവിട്ടു. സർവകലാശാലയുടെ ആഭ്യന്തര സമിതിയുടെ അന്വേഷണത്തിന് പിന്നാലെയാണ് നടപടി. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് ജെഎൻയു വൈസ് ചാൻസലർ ശാന്തിശ്രീ ഡി. പണ്ഡിറ്റ് ഒപ്പിട്ട ഉത്തരവും പുറത്തുവന്നു. ആഭ്യന്തര സമിതിയുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ പ്രഫസറിനെതിരെ കർശന ശിക്ഷ ശുപാർശ ചെയ്തെന്നും സർവകലാശാല അറിയിച്ചു. നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചും ലഭ്യമായ എല്ലാ വസ്തുതകളും പരിശോധിച്ചാണ് അങ്ഗോംചയെ പിരിച്ചുവിടാൻ തീരുമാനിച്ചതെന്ന് ഉത്തരവിൽ പറയുന്നു. (Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @nabilajamal_ എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്)


Fashion ⏭️

Back to top button