SPORTS
ലോകകപ്പ് പ്രകടനങ്ങളുടെ തണലിൽ ഇനി അധികനാൾ തുടരാനാവില്ല; ബാറ്റിങ്ങിലെ ഏക ‘തലവേദന’ ആയി സഞ്ജു; ‘റാഞ്ചാൻ’ ഇന്ത്യ ഇറങ്ങും

റാഞ്ചി ∙ പരമ്പര വിജയത്തിലേക്ക് ഒരുചുവടുകൂടി എന്ന ലക്ഷ്യത്തോടെ ഇന്ത്യ ഇന്നു വെസ്റ്റിൻഡീസിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിനിറങ്ങുന്നു. റാഞ്ചി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ 3 വർഷത്തിനു ശേഷമെത്തുന്ന ഡേ–നൈറ്റ് രാജ്യാന്തര ട്വന്റി20 മത്സരത്തിൽ ആശങ്ക മുഴുവൻ പിച്ചിനെക്കുറിച്ചാണ്. വലിയസ്കോറുകൾക്കു പേരുകേട്ട മൈതാനമല്ല റാഞ്ചിയിലേത്. 2023 ജനുവരിയിൽ ന്യൂസീലൻഡ് ജയിച്ചതിനു ശേഷം ഇവിടെയൊരു ഡേ–നൈറ്റ് രാജ്യാന്തര ട്വന്റി20 മത്സരം നടക്കുന്നതുമാദ്യം. മത്സരത്തിൽ പിച്ചിന്റെ സ്വഭാവം എന്തായിരിക്കുമെന്നതിലാണ് ഇരുടീമുകളുടെയും ആകാംക്ഷ. മത്സരം വൈകിട്ട് 7 മുതൽ; സ്റ്റാർ സ്പോർട്സ് ചാനലുകളിൽ തൽസമയം.അയ്യർ ഫോമിലാണ് ട്വന്റി20 ടീമിന്റെ നായകവേഷത്തിൽ തിളങ്ങിനിൽക്കുന്ന ശ്രേയസ് അയ്യർ മികച്ച ഫോമിലാണെന്നതു ടീമിനു സന്തോഷം പകരുന്നു. കഴിഞ്ഞ മത്സരത്തിൽ മുൻനിരയിലെ ബാറ്റിങ് വീഴ്ചകൾ പരിഹരിച്ചത് അയ്യർ ഉൾപ്പെട്ട മധ്യനിരയാണ്. ലക്നൗവിൽ നടന്ന ആദ്യ ട്വന്റി20യിൽ അയ്യർ കരിയറിലെ ആദ്യ രാജ്യാന്തര ട്വന്റി20 സെഞ്ചറിയും പേരിലാക്കിയിരുന്നു. ഇതേ ബാറ്റിങ് വീര്യമാണ് ഇന്നും ആരാധകർ പ്രതീക്ഷിക്കുന്നത്. ലോക്കൽ ഹീറോ ഇഷാൻ കിഷനും വൈഭവ് സൂര്യവംശിയും ഇന്നലെ നെറ്റ് പ്രാക്ടീസിനിറങ്ങി.പേസ് നിര മാറും വിൻ വിൻഡീസ് ഷിമ്രോൺ ഹെറ്റ്മെയർ, റോവ്മാൻ പവൽ, റോസ്റ്റൺ ചേസ്, റൊമാരിയോ ഷെപ്പേഡ് തുടങ്ങി വമ്പനടിക്കാരുടെ നീണ്ട നിരതന്നെ വിൻഡീസ് ക്യാപ്റ്റൻ ഷായ് ഹോപ്പിനൊപ്പമുണ്ട്. ജസ്പ്രീത് ബുമ്രയില്ലാത്ത ഇന്ത്യൻ ബോളിങ്ങിനെതിരെ വലിയ സ്കോർ നേടുക മാത്രമാണ് വിൻഡീസിനു മുന്നിലുള്ള മാർഗം. മൂർച്ചയില്ലാത്ത ബോളിങ് നിരയുടെ കുറവ് നികത്താൻ ബാറ്റിങ് കരുത്ത് പരമാവധി പ്രയോജനപ്പെടുത്തുകയേ അവർക്കു വഴിയുള്ളൂ.
Auto ⏭️




