NEWS

തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെയുടെ സീറ്റ് പിടിച്ചെടുത്ത് ടിവികെ കുതിപ്പ്; അസമിലും ബംഗാളിലും ബിജെപി


ചെന്നൈ / കൊൽക്കത്ത ∙ തമിഴ്നാട്ടിൽ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ടു മണ്ഡലങ്ങളിലും ടിവികെ മുന്നേറ്റം. അണ്ണാ ഡിഎംകെയുടെ സിറ്റിങ് സീറ്റുകളാണിവ. ഉപതിരഞ്ഞെടുപ്പ് നടന്ന ധാരാപുരത്ത് 2026 ഏപ്രിലിലെ പൊതുതിരഞ്ഞെടുപ്പിൽ ടിവികെ മൂന്നാം സ്ഥാനത്തായിരുന്നു. ബംഗാളിലും അസമിലും ബിജെപി മുന്നേറ്റം. ബംഗാളിൽ വോട്ടെണ്ണൽ നടക്കുന്ന രണ്ട് സീറ്റുകളിലും ബിജെപിയാണ് നിലവിൽ ലീഡ് ചെയ്യുന്നത്. നന്ദിഗ്രാമിൽ ബിജെപി 1,900 വോട്ടുകൾക്ക് മുന്നിലാണ്. ഇവിടെ കോൺഗ്രസ് സ്ഥാനാർഥിക്ക് ഇതുവരെ 18 വോട്ടുകൾ മാത്രമാണ് നേടാനായത്. കൂടാതെ, റെജിനഗർ മണ്ഡലത്തിൽ 900 വോട്ടുകളുടെ ലീഡുമായി ബിജെപി കുതിക്കുമ്പോൾ തൃണമൂൽ കോൺഗ്രസ് രണ്ടാം സ്ഥാനത്താണ്. അസമിലെ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിലും ബിജെപിയാണ് ലീഡ് ചെയ്യുന്നത്.


Fashion ⏭️

Back to top button