NEWS
സുഹൃത്തിനൊപ്പം ചായ കുടിക്കാനെത്തിയ അഭിഭാഷകനെ മര്‍ദിച്ചു; ഇരവിപുരം സ്റ്റേഷനിലെ സിപിഒയ്ക്ക് സസ്പെൻഷൻ

കൊല്ലം∙ രാത്രിയില്‍ സുഹൃത്തിനൊപ്പം ചായ കുടിക്കാനെത്തിയ അഭിഭാഷകനെ മര്‍ദിച്ച സംഭവത്തിൽ പൊലീസുകാരന് സസ്പെൻഷൻ. ഇരവിപുരം സ്റ്റേഷനിലെ സിപിഒ അല്സഫീറിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. അല്‍സഫീറിന് വീഴ്ച പറ്റിയെന്ന് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. സംഭവത്തിൽ സിറ്റി പൊലീസ് കമ്മിഷണർ എം.ഹേമലത അല്സഫീറിനോട് വിശദീകരണം തേടി. പിന്നാലെയാണ് സസ്പെൻഡ് ചെയ്തുള്ള ഉത്തരവിറങ്ങിയത്. ബുധനാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. മേവറത്ത് കൂട്ടുകാര്‍ക്കൊപ്പം ചായ കുടിക്കാന്‍ നില്‍ക്കവേയാണ് കണ്ണനല്ലൂര്‍ സ്വദേശിയായ അഭിഭാഷകൻ ഗുല്‍സാറിനെയും സുഹൃത്ത് ഫൈസലിനെയും സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ അകാരണമായി തല്ലിച്ചതച്ചത്. വീട് എവിടെയാണെന്ന് ചോദിച്ചപ്പോൾ മേവറത്താണെന്ന് പറഞ്ഞെന്നും ഉടൻ അല്‍സഫീര്‍ വടിയെടുത്ത് തല്ലുകയും പിടിച്ച് വലിച്ചിഴയ്ക്കുകയും ചെയ്തെന്നും അഭിഭാഷകൻ പറയുന്നു.
Fashion ⏭️




