NEWS

പ്രവാസി ഇന്ത്യക്കാരന്റെ ജീവിതം മാറ്റിമറിച്ച് ബിഗ് സ്പിൻ ലൈവ്; വൻ തുക സമ്മാനം, ഭാഗ്യം കൊണ്ടുവന്നത് സഹപ്രവർത്തകരുടെ ‘ആ നീക്കം’


അബുദാബി ∙ ബിഗ് ടിക്കറ്റ് സീരീസ് 291 ബിഗ് സ്പിൻ ലൈവ് നറുക്കെടുപ്പിൽ ഇന്ത്യ ഉൾപ്പെടെ മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് 2,25,000 ദിർഹം (ഏകദേശം 53 ലക്ഷത്തോളം ഇന്ത്യൻ രൂപ) സമ്മാനമായി ലഭിച്ചു. ഇതിൽ ഏറ്റവും വലിയ തുക കരസ്ഥമാക്കിയത് യുഎഇയിലുള്ള ഇന്ത്യൻ പ്രവാസിയാണ്.അബുദാബിയിൽ വ്യാപാരിയായ ബിഹാർ സ്വദേശി അരുൺ കുമാർ യാദവിനാണ് (42) 1,00,000 ദിർഹം (ഏകദേശം 26 ലക്ഷത്തിലേറെ ഇന്ത്യൻ രൂപ) സമ്മാനം ലഭിച്ചത്. കഴിഞ്ഞ നാല് വർഷമായി അബുദാബിയിലാണ് ഇദ്ദേഹം താമസിക്കുന്നത്. സഹപ്രവർത്തകർ സ്ഥിരമായി ടിക്കറ്റുകൾ വാങ്ങുന്നത് കണ്ടാണ് അദ്ദേഹം ബിഗ് ടിക്കറ്റിൽ തന്റെ ഭാഗ്യം പരീക്ഷിക്കാൻ തുടങ്ങിയത്. അന്നുമുതൽ, പങ്കാളിത്തം അരുണിന്റെ പ്രതിമാസ ശീലമായി മാറി. കഴിഞ്ഞ നാല് വർഷമായി അദ്ദേഹം ഒരു മാസം പോലും ടിക്കറ്റെടുക്കാതിരുന്നിട്ടില്ല.


Fashion ⏭️

Back to top button