BUSINESS
റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ദീപാവലിക്ക് സൗജന്യ എല്‍പിജി സിലിണ്ടര്‍; വന്‍ പ്രഖ്യാപനവുമായി 5 ഇന്ത്യന്‍ സംസ്ഥാനങ്ങള്‍

Diwali Offer: ഉത്സവകാലത്ത് സാധാരണക്കാര്‍ക്ക് ഇരുട്ടടിയാകുന്ന വിലക്കയറ്റത്തിന് ആശ്വാസമായി 5 ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ സൗജന്യ എല്‍പിജി സിലിണ്ടറുകള്‍ പ്രഖ്യാപിച്ചു. ഉജ്ജ്വല യോജനയ്ക്ക് കീഴില്‍ നല്‍കിവരുന്ന 300 രൂപ സബ്സിഡിക്ക് പുറമേയാണ് ഇളവ്. ഈ ദീപാവലി ആനുകൂല്യം കേരളത്തിലെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ലഭിക്കില്ലെങ്കിലും, e-KYC നടപടികള്‍ പൂര്‍ത്തിയാക്കാത്ത മലയാളികള്‍ക്ക് നിലവിലെ ഗ്യാസ് സബ്സിഡി കൂടി നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.5 സംസ്ഥാനങ്ങളിലെ സൗജന്യ എല്‍പിജി പ്രഖ്യാപനംപ്രധാനമന്ത്രി ഉജ്ജ്വല യോജന (PMUY) പ്രകാരം നല്കുന്ന 300 രൂപ സബ്സിഡിക്ക് പുറമേയാണ് ഈ ഉത്സവ പ്രഖ്യാപനം എത്തിയിരിക്കുന്നത്. 5 സംസ്ഥാന സര്‍ക്കാരുകള്‍ അര്‍ഹരായ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് പൂര്‍ണ്ണമായും സൗജന്യമായി എല്‍പിജി സിലിണ്ടറുകള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.ഉത്തര്‍പ്രദേശ്: ഉജ്ജ്വല യോജന ഗുണഭോക്താക്കള്‍ക്ക് വര്‍ഷത്തില്‍ രണ്ട് സൗജന്യ സിലിണ്ടറുകള്‍ (ദീപാവലിക്കും ഹോളിക്കും) നല്കുന്നു.ഡല്‍ഹി: എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും വര്‍ഷത്തില്‍ രണ്ട് സൗജന്യ സിലിണ്ടറുകളുടെ തുക ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നല്കുന്നു. പൈപ്പ് നാച്ചുറല്‍ ഗ്യാസ് (PNG) ഉപയോഗിക്കുന്നവര്‍ക്കും ഈ പണം ലഭിക്കും.ആന്ധ്രാപ്രദേശ്: ‘ദീപം 2.0’ പദ്ധതി വഴി വെള്ള റേഷന്‍ കാര്‍ഡുള്ള സ്ത്രീകള്‍ക്ക് വര്‍ഷത്തില്‍ 3 സൗജന്യ സിലിണ്ടറുകള്‍ നല്‍കും.ഗോവ: അന്ത്യോദയ അന്ന യോജന പ്രകാരം താഴ്ന്ന വരുമാനക്കാര്‍ക്ക് വര്‍ഷത്തില്‍ 3 സൗജന്യ സിലിണ്ടറുകള്‍ അല്ലെങ്കില്‍ 3000 രൂപ വാര്‍ഷിക സഹായം നല്കുന്നു.ഉത്തരാഖണ്ഡ്: അന്ത്യോദയ റേഷന്‍ കാര്‍ഡുള്ള പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വര്‍ഷത്തില്‍ 3 സൗജന്യ സിലിണ്ടറുകള്‍ നല്കുന്നു.കേരളത്തില്‍ പദ്ധതിയില്ലമുകളില് പറഞ്ഞിരിക്കുന്ന ഇളവുകള്‍ സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചിട്ടുള്ളതാണ്. അതിനാല്‍ തന്നെ ഈ ഇളവ് കേരളത്തിലെ മലയാളികള്‍ക്ക് ലഭിക്കില്ല.സൗജന്യ സിലിണ്ടര്‍ ആനുകൂല്യം എങ്ങനെ ലഭിക്കുംവീടുകളില് സൗജന്യമായി സിലിണ്ടര്‍ എത്തിച്ചുനല്‍കുന്നതിന് പകരം, സിലിണ്ടര്‍ ബുക്ക് ചെയ്യുമ്പോള്‍ ഉപഭോക്താക്കള്‍ സാധാരണ പോലെ പണം നല്‍കണം. ഡെലിവറി കഴിഞ്ഞ് 3 മുതല്‍ 4 ദിവസത്തിനകം സിലിണ്ടറിന്റെ മുഴുവന്‍ തുകയും സബ്സിഡിയായി DBT (ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍) വഴി ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് സര്‍ക്കാര്‍ തിരികെ നല്‍കും.എല്‍പിജി ഉപഭോക്താക്കള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ (കേരളത്തിനും ബാധകം) ഇ-കെവൈസി (e-KYC) നിര്‍ബന്ധമാണ്. ഗ്യാസ് ഏജന്‍സിയില്‍ നേരിട്ട് ചെന്ന് ബയോമെട്രിക്/ തിരിച്ചറിയല്‍ പരിശോധനകള്‍ (e-KYC) പൂര്‍ത്തിയാക്കണം. ഇത് ചെയ്തില്ലെങ്കില്‍ സബ്സിഡി തടയപ്പെടും. ഉയര്‍ന്ന നിരക്കില്‍ സിലിണ്ടര്‍ വാങ്ങേണ്ടി വരും. സബ്സിഡി തുക നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്കാണ് വരുന്നത്. അതിനാല്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ആക്റ്റീവ് ആയിരിക്കുകയും, അത് നിര്‍ബന്ധമായും ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്തിരിക്കുകയും വേണം. നിങ്ങളുടെ റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഗ്യാസ് കണക്ഷന് രേഖകള്‍ എന്നിവയിലെ പേര്, വിലാസം തുടങ്ങിയ വിവരങ്ങള്‍ ഒരുപോലെ ആയിരിക്കണം. ഇവ തമ്മില്‍ പൊരുത്തക്കേടുകള്‍ ബുക്കിംഗിനെയും, സബ്സിഡി ലഭിക്കുന്നതിനെയും ബാധിക്കാം.
Read News




