NEWS
വിജയ് മാതൃക പകർത്താൻ ശിവകാർത്തികേയനും; 2000 പേർ പങ്കെടുത്ത യോഗം, എത്തിയത് വെള്ള വസ്ത്രം ധരിച്ച്

ചെന്നൈ ∙ വിജയിനു പിന്നാലെ തമിഴ് രാഷ്ട്രീയത്തിൽ സ്ഥാനമുറപ്പിക്കാൻ കരുക്കൾ നീക്കി നടൻ ശിവകാർത്തികേയനും രംഗത്ത്. ജീവകാരുണ്യ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്ന് ആരാധകരോട് ആവശ്യപ്പെട്ട താരം ഉത്തരവാദിത്തത്തോടെ അച്ചടക്കമുള്ള ജീവിതം നയിക്കാനും ഉപദേശിച്ചു. പാസ് മുഖേന 2000 പേരെ പങ്കെടുപ്പിച്ചാണു യോഗം നടത്തിയത്. വെളുത്ത വസ്ത്രം ധരിച്ചാണ് എല്ലാവരും എത്തിയത്. കുടുംബത്തിന് മുൻഗണന നൽകണം, നന്നായി പഠിക്കണം, ഉത്തരവാദിത്തത്തോടെ വരുമാനം കണ്ടെത്തണം, അച്ചടക്കമുള്ള ജീവിതം നയിക്കണം തുടങ്ങിയ ഉപദേശങ്ങൾ അദ്ദേഹം ആരാധകർക്കു നൽകി. പുസ്തകം വായിക്കുന്ന ശീലം വളർത്താനും സമൂഹമാധ്യമങ്ങളിൽ ചെലവഴിക്കുന്ന സമയം കുറയ്ക്കാനും അഭ്യർഥിച്ചു.ധനുഷിന്റെ ആരാധകർ കഴിഞ്ഞ ജൂലൈയിൽ യോഗം കൂടുകയും നടന്റെ നിർദേശപ്രകാരം ക്ഷേമ പ്രവർത്തനങ്ങളിൽ കൂടുതൽ ഇടപെടാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. കോയമ്പത്തൂർ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണു ധനുഷിന്റെ തീരുമാനം. ഏഷ്യൻ ഗെയിംസിൽ തിളങ്ങിയ കോയമ്പത്തൂർ സ്വദേശിനി വിദ്യ രാംരാജിനെ ധനുഷ് കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു.
Fashion ⏭️




