NEWS

‘ഓണം ബമ്പർ അടിച്ചത് എനിക്കാണ്, ടിക്കറ്റിന്റെ ഫോട്ടോ കയ്യിലുണ്ട്’; 30 കോടിക്ക് അവകാശവാദവുമായി മറ്റൊരാൾ

തമിഴ്നാട് സ്വദേശിയുടെ ഫോണിലെ ടിക്കറ്റിന്റെ ചിത്രം

പാലക്കാട്: തിരുവോണം ബമ്പറിന്റെ യഥാർത്ഥ ഭാഗ്യശാലി താനാണെന്ന അവകാശവാദവുമായി തമിഴ്നാട് സ്വദേശി രംഗത്ത്. പാലക്കാട് എസ് പി ഓഫീസിലാണ് സാദിഖ് എന്നയാൾ എത്തിയത്. യഥാർത്ഥ ടിക്കറ്റ് നഷ്‌ടപ്പെട്ടുപോയെന്നും മൊബൈൽ ഫോണിൽ ഫോട്ടോ ഉണ്ടെന്നുമാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.

പൊലീസ് ഇക്കാര്യത്തിൽ അന്വേഷണം ആരംഭിച്ചു. ഓണം ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനം നേടിയ വ്യക്തി കണ്ണൂരിലെ ബാങ്ക് മുഖേന ടിക്കറ്റ് സമർപ്പിച്ചതിന് പിന്നാലെയാണ് തമിഴ്നാട് സ്വദേശി അവകാശവാദവുമായി രംഗത്തുവന്നത്. ഒന്നാം സമ്മാനത്തിനർഹമായ ടിഎൽ 360615 എന്ന ടിക്കറ്റ് ബാങ്കിൽ സമർപ്പിച്ച വ്യക്തി തന്റെ പേരുവിവരങ്ങൾ പുറത്തുവിടരുതെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. സമ്മാനത്തുക ലഭിക്കുന്നതിനായി ആവശ്യമായ രേഖകൾ സഹിതം ഇയാൾ സമർപ്പിച്ചിട്ടുണ്ടെന്നും അവ പരിശോധിച്ച് വരികയാണെന്നും ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ കെ ഇമ്പശേഖർ വ്യക്തമാക്കി.

English Summary

A Tamil Nadu native, Sadiq, has claimed the Thiruvonam Bumper lottery first prize, stating he lost the original ticket but has a photo on his phone. This follows the submission of the winning ticket (TL 360615) by an anonymous individual via a Kannur bank. Palakkad police have begun an investigation into Sadiq’s assertion, while the lottery department verifies the submitted documents.
RELATED TOPICS: ONAM BUMPER, ONAM BUMPER 30 CRORE, KERALA LOTTERY, ONAM BUMPER WINNER, LOTTERY TICKET CLAIM

Read News ⏭️

Back to top button