NEWS

‘പക്കാ ബിജെപിക്കാരൻ, രാഷ്ട്രീയക്കാരെ ഇത്തരമൊരു പോസ്റ്റിലേക്ക് വയ്ക്കില്ല’; രതീഷ് ആർ. നായരെ പിരിച്ചുവിടുമെന്ന് ആരോഗ്യമന്ത്രി


തിരുവനന്തപുരം ∙ ആരോഗ്യവകുപ്പിനു കീഴിലെ കോന്നി നഴ്സിങ് കോളജിൽ സീനിയർ സൂപ്രണ്ടായി നിയമിച്ച ബിജെപി നേതാവ് രതീഷ് ആർ. നായരെ പിരിച്ചുവിടാൻ ആരോഗ്യമന്ത്രി കെ.മുരളീധരന്റെ നിർദേശം. രതീഷ് പക്കാ ബിജെപിക്കാരനാണെന്നും പക്കാ രാഷ്ട്രീയക്കാരെ ഇത്തരം പോസ്റ്റുകളിൽ നിയമിക്കരുതെന്നും മന്ത്രി പറഞ്ഞു. നിയമനം തന്റെ ഓഫിസ് അറിഞ്ഞിരുന്നില്ല. നിയമപരമായ വശങ്ങൾ പരിശോധിച്ചു നടപടിയെടുക്കാൻ വകുപ്പ് മേധാവിക്കു നിർദേശം നൽകിയെന്നും മന്ത്രി വ്യക്തമാക്കി. ഡിഎംഇ ഓഫിസിൽനിന്നു പ്ലാനിങ് ഓഫിസറായി വിരമിച്ച രതീഷിന്റെ തുടർനിയമനം വിവാദമായ സാഹചര്യത്തിലാണ് മന്ത്രിയുടെ നീക്കം.സർവീസിലിരിക്കെ ബിജെപി അനുകൂല സംഘടനയായ എൻജിഒ സംഘിന്റെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു രതീഷ്. ഇത്തരമൊരു തീരുമാനം ഉദ്യോഗസ്ഥ തലത്തിലാണ് എടുത്തതെന്നു മന്ത്രി പറഞ്ഞു. വകുപ്പിലെ നിയമനങ്ങളിൽ മന്ത്രിയുടെ ഓഫിസ് ഇടപെടാറില്ല. ഡോക്ടർമാർ നല്ല മിടുക്കരായിരിക്കണം, വകുപ്പിനെ സേവിക്കുന്നവരായിരിക്കണം, ആരോഗ്യവകുപ്പിന്റെ ശമ്പളം വാങ്ങി ജീവിക്കാൻ താൽപര്യമുള്ളവരായിരിക്കണം എന്ന് മാത്രമേയുള്ളു. അദ്ദേഹത്തെ നിയമിച്ചത് മന്ത്രിയോ, മന്ത്രിയുടെ ഓഫിസോ അറിഞ്ഞല്ല. നിയമനത്തിനു ശേഷം പാർട്ടിയിലെ ചിലരാണ് ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയത്.


Fashion ⏭️

Back to top button