NEWS
ഓൺലൈൻ വഴി സ്വയംപീഡനത്തിനും ലൈംഗികകൃത്യങ്ങൾക്കും നിർബന്ധിച്ചു; ഇന്ത്യൻ യുവാവിനെതിരെ ഫ്രാൻസിൽ വിചാരണ

പാരിസ് ∙ സമൂഹമാധ്യമത്തിൽ ഓൺലൈനായി ഗ്രൂപ്പുണ്ടാക്കി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ സ്വയംപീഡനത്തിനും ലൈംഗികകൃത്യങ്ങൾക്കും നിർബന്ധിച്ചെന്ന കേസിൽ ഇന്ത്യക്കാരനെതിരായ വിചാരണ ഫ്രാൻസിൽ തുടങ്ങി. ബിസിനസ് പഠനത്തനായി വന്ന റോഹൻ റാണെയാണ് (29) പ്രതി. 2021ൽ ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.പ്രായപൂർത്തിയാകാത്തവർക്കു നേരെയുള്ള ക്രൂരത, ഭീഷണിപ്പെടുത്തി പണംപിടുങ്ങൽ, കുട്ടികളുടെ ലൈംഗികദൃശ്യം പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. യുഎസ്, ബ്രിട്ടൻ, ഡെന്മാർക്ക്, ഓസ്ട്രേലിയ, കാനഡ, എസ്തോണിയ, നെതർലൻഡ്സ് എന്നീ രാജ്യങ്ങളിൽനിന്നുള്ളവർ റാണെയുടെയും സംഘാംഗങ്ങളുടെയും ക്രൂരതയ്ക്ക് ഇരയായിരുന്നു.
Fashion ⏭️




