NEWS

ഡൽഹിയിൽ പ്രതിഷേധം ശക്തം; രാഹുൽ കസ്റ്റഡിയിൽ, ഫ്രാൻസിസ് ഹാൽസന് ഭൗതികശാസ്ത്ര നൊബേൽ: വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ


തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് ഇന്ത്യ സഖ്യം നടത്തിയ മാർച്ചിനു നേതൃത്വം നൽകിയ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കളെ രാത്രി 7.45 ഓടെ പൊലീസ് കസ്റ്റഡിയിലെടുത്തു. 2026ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം ബെൽജിയൻ ശാസ്ത്രജ്ഞനായ ഫ്രാൻസിസ് ഹാൽസനു ലഭിച്ചതും സൗദിയിലെ വിമാനത്താവളങ്ങളിൽ ഹൂതികളുടെ മിസൈൽ ആക്രമണമുണ്ടായതും ഇന്നത്തെ പ്രധാന വാർത്തകളിൽ പെടുന്നു. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ.ന്യൂഡൽഹിയിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് ഇന്ത്യ സഖ്യം നടത്തിയ മാർച്ചിനും പ്രതിഷേധങ്ങൾക്കുമൊടുവിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കളെ രാത്രി 7.45 ഓടെ ആകാശവാണി ഭവനിൽനിന്ന് പൊലീസ് കസ്റ്റഡിയിൽ എടുത്തു. കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രവർത്തകർ രാഹുലിന് വലയംതീർത്തെങ്കിലും പൊലീസ് കസ്റ്റഡിയിലെടുത്ത് വാഹനത്തിനുള്ളിലേക്ക് കയറ്റുകയായിരുന്നു. എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹ്നാൻ‌ ഉൾപ്പെടെയുള്ളവരെയും കസ്റ്റഡിയിലെടുത്തു.സൗദി അറേബ്യയിലെ രണ്ട് രാജ്യാന്തര വിമാനത്താവളങ്ങൾക്കു നേരെ ഹൂതികളുടെ മിസൈൽ ആക്രമണം. ഇരട്ട ആക്രമണങ്ങളിൽ മൂന്നു പേർക്ക് നിസാര പരുക്കേൽക്കുകയും വിമാനത്താവളങ്ങൾക്ക് ഭാഗികമായ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തതായി സൗദി സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി അറിയിച്ചു. ജിസാനിലെ കിങ് അബ്ദുല്ല ബിൻ അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളം, നജ്‌റാൻ രാജ്യാന്തര വിമാനത്താവളം എന്നിവയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണങ്ങൾ.


Fashion ⏭️

Back to top button