NEWS

പിഎം ശ്രീയുമായി മുന്നോട്ടു പോകണമെന്ന് കേന്ദ്രം, ആശ്വാസമായി 106 കോടി എസ്എസ്കെ ഫണ്ട്; മറുപടി നൽകാതെ സംസ്ഥാനം


തിരുവനന്തപുരം ∙ കേരളത്തിന് ആശ്വാസമായി 106 കോടി രൂപയുടെ എസ്എസ്‌കെ (സമഗ്ര ശിക്ഷാ കേരളം) ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. പിഎം ശ്രീ പദ്ധതി മുന്നോട്ടു കൊണ്ടുപോകാത്തതിനാല്‍ തടഞ്ഞുവച്ചിരുന്ന 1500 കോടിയുടെ കുടിശികയില്‍നിന്നാണ് ഇപ്പോള്‍ 106 കോടി അനുവദിച്ചിരിക്കുന്നത്. ഈ വര്‍ഷത്തെ 480 കോടി രൂപയും കേന്ദ്രം തടഞ്ഞുവച്ചിരിക്കുകയാണ്.എസ്എസ്‌കെ സ്‌റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ കെ.മോഹന്‍കുമാര്‍ ഡല്‍ഹിയിലെത്തി കേന്ദ്രധനകാര്യ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തിയതിനു പിന്നാലെയാണ് 106 കോടി അനുവദിച്ചിരിക്കുന്നത്. ഇതിനു പിന്നാലെ, പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടു പോകണമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം സംസ്ഥാനത്തിന് കത്തയയ്ക്കുകയും ചെയ്തിരുന്നു. പദ്ധതിയില്‍ കഴിഞ്ഞ സര്‍ക്കാര്‍ ഒപ്പിട്ടതാണെന്നും സ്‌കൂളുകള്‍ തിരഞ്ഞെടുക്കുന്ന നടപടി ഉടനടി പൂര്‍ത്തിയാക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല. നിലവില്‍ പിഎം ശ്രീ പദ്ധതി 2027 മാര്‍ച്ചില്‍ അവസാനിക്കുമെങ്കിലും രണ്ടംഘട്ടമായി വീണ്ടും നടപ്പാക്കാനാണ് കേന്ദ്ര തീരുമാനം. 


Fashion ⏭️

Back to top button