NEWS
കനത്ത കാറ്റും മഴയും, പെരുമ്പാവൂരിൽ സ്കൂൾ ഓഡിറ്റോറിയം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം – വിഡിയോ

കൊച്ചി∙ കനത്ത കാറ്റിലും മഴയിലും പെരുമ്പാവൂർ ഓടക്കാലി സർക്കാർ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ ഓഡിറ്റോറിയത്തിന്റെ മേൽക്കൂര തകർന്നു വീണു. വൈകിട്ട് 4.10ഓടെയായിരുന്നു സംഭവം. വിദ്യാർഥികൾ സ്കൂൾ വിട്ടുപോയതിനു ശേഷം അപകടം സംഭവിച്ചതിനാൽ വൻ ദുരന്തവും ആളപായവുമാണ് ഒഴിവായത്. ഉച്ചകഴിഞ്ഞ് 3.30 മുതൽ പ്രദേശത്ത് ശക്തമായ മഴയും കനത്ത കാറ്റുമുണ്ടായിരുന്നു. കോൺക്രീറ്റിൽ ഉറപ്പിച്ച ഇരുമ്പുതൂണുകള്ക്കു മുകളില്‍ ഷീറ്റ് മേഞ്ഞ ഓഡിറ്റോറിയം ഇതിനിടെ ഒരുഭാഗത്തേക്ക് ചെരിഞ്ഞു വീഴുകയായിരുന്നു. ഒരു വശത്ത് സ്കൂൾ കെട്ടിടവും മറുഭാഗത്ത് ഗ്രൗണ്ടുമുള്ള രീതിയിലാണ് തുറന്ന ഓഡിറ്റോറിയം സ്ഥിതി ചെയ്യുന്നത്. ഗ്രൗണ്ടിന്റെ ഭാഗത്തേക്കാണ് മേൽക്കൂര പതിച്ചത്.
Fashion ⏭️




