BUSINESS
മെട്രോ ടിക്കറ്റിന് 50% ഡിസ്ക്കൗണ്ട്, വീസയുമായി കൈകോർത്ത് പേയ്ടിഎം

രാജ്യത്തെ പ്രമുഖ ഫിൻടെക് കമ്പനിയായ പേയ്ടിഎമ്മും രാജ്യാന്തര പേയ്‌മെന്റ്സ് രംഗത്തെ പ്രമുഖരായ ‘വീസ’യുമായി പങ്കാളിത്തം. മെട്രോ യാത്ര, മൊബൈൽ റീചാർജ്, ദൈനംദിന ബിൽ പേയ്‌മെന്റുകൾ എന്നിവ നടത്തുന്ന പേയ്ടിഎം ഉപയോക്താക്കൾക്ക് ഇതിലൂടെ പ്രത്യേക ഓഫറുകൾ ലഭിക്കും. പേയ്ടിഎം ആപ്പിലൂടെ നടത്തുന്ന ഇടപാടുകൾക്ക് ഇക്കൊല്ലം ഡിസംബർ 31വരെയാണ് ഓഫർ. വീസ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉടമകൾക്ക് പേയ്ടിഎം വഴി മെട്രോ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ 50% കിഴിവ് ലഭിക്കും. പരമാവധി 50 രൂപ വരെയാണിത്. ഇതിന് മിനിമം ട്രാൻസാക്ഷൻ ലിമിറ്റില്ല. ഓരോ കാർഡിനും മാസത്തിൽ രണ്ട് തവണ ഈ ഓഫർ ഉപയോഗിക്കാം. ഉദാഹരണത്തിന്, പേയ്ടിഎം ആപ്പിലൂടെ വീസ കാർഡ് ഉപയോഗിച്ച് 100 രൂപയുടെ മെട്രോ ടിക്കറ്റ് ബുക്ക് ചെയ്താൽ 50 രൂപ കിഴിവ് ലഭിക്കും. കൂടാതെ 20 രൂപ വീതം ഡിസ്ക്കൗണ്ട് ലഭിക്കുന്ന മറ്റൊരു ഓഫർ കൂടിയുണ്ട്. പ്രതിമാസം അഞ്ച് തവണ ഇതും ഉപയോഗിക്കാം. ഇതിനു പുറമെ മൊബൈൽ റീചാർജ്, കറണ്ട് ബില്ല്, വാട്ടർ ബില്ല്, ബ്രോഡ്ബാൻഡ്, ഗ്യാസ് സിലിണ്ടർ, ഫാസ്ടാഗ് തുടങ്ങിയ ആവശ്യങ്ങൾക്കും ഓഫറുകളുണ്ട്. വീസ ക്ലാസിക് ഡെബിറ്റ്, വീസ പ്ലാറ്റിനം ഡെബിറ്റ് കാർഡ് ഉടമകൾക്ക് 299 രൂപയോ അതിനു മുകളിലോ ഉള്ള ഇത്തരം ഇടപാടുകളിൽ 10% ഫ്ലാറ്റ് കിഴിവ് ലഭിക്കും. പരമാവധി 100 രൂപ വരെയാണിത്. വീസ പ്ലാറ്റിനം ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് സമാനമായ ഇടപാടുകൾക്ക് 5 ശതമാനവും ഫ്ലാറ്റ് കിഴിവ് ലഭിക്കും പരമാവധി 100 രൂപ വരെയാണിതും.
Travel ⏭️




