NEWS
സൗദിയിലെ വിമാനത്താവളങ്ങളിൽ ഹൂതികളുടെ മിസൈൽ ആക്രമണം; 3 പേർക്ക് പരുക്ക്, നാശനഷ്ടം

റിയാദ്∙ സൗദി അറേബ്യയിലെ രണ്ട് രാജ്യാന്തര വിമാനത്താവളങ്ങൾക്കു നേരെ ഹൂതികളുടെ മിസൈൽ ആക്രമണം. ഇരട്ട ആക്രമണങ്ങളിൽ മൂന്നു പേർക്ക് നിസാര പരുക്കേൽക്കുകയും വിമാനത്താവളങ്ങൾക്ക് ഭാഗികമായ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തതായി സൗദി സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി അറിയിച്ചു. ജിസാനിലെ കിങ് അബ്ദുല്ല ബിൻ അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളം, നജ്‌റാൻ രാജ്യാന്തര വിമാനത്താവളം എന്നിവയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണങ്ങൾ.ഇതിനു പുറമെ സൗദിയിലെ അബഹ വിമാനത്താവളത്തിനു നേരെയും മിസൈൽ ആക്രമണം നടത്തിയെന്ന് ഹൂതികൾ അവകാശപ്പെട്ടതായി രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. എന്നാൽ അബഹ വിമാനത്താവളത്തിനു നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് സൗദി ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരണമൊന്നും നൽകിയിട്ടില്ല.
Fashion ⏭️




