NEWS

ബ്രഹ്മദത്തൻ ഒരാളെയും ആക്രമിച്ചിട്ടില്ല; ഒരു കേസിലും പ്രതിയായില്ല, ഞങ്ങളെ പ്രതിയാക്കിയിട്ടുമില്ല


കോട്ടയം ∙ ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിട പറഞ്ഞു. മിന്നലേറ്റു ചരിഞ്ഞ ഗജവീരൻ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയിൽ സംസ്കാരം നടത്തി. സതീഷ് പല്ലാട്ട് ചിതയ്ക്കു തീകൊളുത്തി. വീട്ടുകാരും ആനപ്രേമികളും നാട്ടുകാരും നിറകണ്ണുകളോടെ യാത്രാമൊഴിയേകി.ഞായറാഴ്ച രാത്രി 6.30നാണ് പല്ലാട്ട് ബ്രഹ്മദത്തൻ മിന്നലേറ്റ് ചരിഞ്ഞത്. നീർക്കെട്ടു ചികിത്സയ്ക്കു ശേഷം കുളിപ്പിക്കലും കഴിഞ്ഞു താൽക്കാലിക ആനത്തറയിലാണു ബ്രഹ്മദത്തനെ തളച്ചിരുന്നത്. മരങ്ങൾക്കിടയിലുള്ള തറയിലാണ് അപായം. മുൻകാലുകൾ നിലത്തേക്കു മടക്കി കുമ്പിട്ടിരിക്കുന്ന അവസ്ഥയിലായിരുന്നു ആന. മസ്തക ഭാഗത്താണു മിന്നലേറ്റത്.അമ്മയോട് വലിയ അടുപ്പമായിരുന്നു. എവിടെ പോകുമ്പോഴും വരുമ്പോഴും അമ്മയുടെ അടുത്തെത്തി നിൽക്കുമായിരുന്നു. ഒട്ടേറെപ്പേർ ബ്രഹ്മദത്തനെ കാണാൻ എത്തി. ഞങ്ങളൊക്കെ സ്നേഹിക്കുന്നതിന് അപ്പുറമുള്ള സ്നേഹമാണ് അവരെല്ലാം അവനു നൽകിയത്. അഭിമാനത്തോടെ പറയാം, ബ്രഹ്മദത്തൻ ഒരിക്കൽപോലും ഒരാളെയും ആക്രമിച്ചിട്ടില്ല. ഒരു കേസിലും പ്രതിയായിട്ടില്ല. ഞങ്ങളെയും പ്രതിയാക്കിയിട്ടില്ല.


Fashion ⏭️

Back to top button