NEWS

‘യുഎസിലെ തിരഞ്ഞെടുപ്പ് ‘തട്ടിപ്പ്’, ഇന്ത്യയിലേക്ക് നോക്കൂ’; പക്ഷേ അവിടെയും ‘ട്രംപൻ’ അബദ്ധം!


വാഷിങ്ടൻ∙ ബ്രസീലിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ കുറിച്ച് സംസാരിക്കുന്നതിനിടെ ‘ഇന്ത്യയിലെ തിരഞ്ഞെടുപ്പ്’ എന്ന് മാറ്റിപ്പറഞ്ഞ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ട്രൂത്ത് സോഷ്യലിലാണ് ബ്രസീൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസാരിക്കവേ ട്രംപിന് രാജ്യത്തിന്റെ പേര് മാറിപ്പോയത്. തിരഞ്ഞെടുപ്പ് നടക്കുന്നത് ഇന്ത്യയിലാണെന്ന് തെറ്റിധരിച്ച് ട്രംപ് നടത്തിയ പ്രസ്താവന ഏറെ ചർച്ചകൾ‍ക്ക് വഴിവച്ചു. ‘‘ഇന്ത്യയുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ 12.5 കോടി ജനങ്ങളാണ് വോട്ട് ചെയ്തത്. വോട്ടെടുപ്പ് പൂർത്തിയായ അതേദിവസം തന്നെ ഫലവും പുറത്തുവരും.’’ എന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചത്. എന്നാൽ ഇന്ത്യയിൽ നിലവിൽ തിരഞ്ഞെടുപ്പ് ഒന്നും തന്നെ നടക്കുന്നില്ല. അതുമാത്രമല്ല ഇന്ത്യയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജനങ്ങൾ നേരിട്ട് വോട്ട് ചെയ്യുന്നില്ല. തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് ഇന്ത്യയുടെ രാഷ്ട്രപതിയെ തിര‍ഞ്ഞെടുക്കുന്നത്. ബ്രസീലിൽ നടന്ന ആദ്യഘട്ട പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ കുറിച്ചാണ് ട്രംപ് പരാമർശിച്ചത്. ബ്രസീൽ എന്നത് ഇന്ത്യയായി തെറ്റിധരിച്ചതാകാമെന്നാണ് വിവരം. ആദ്യഘട്ടത്തിൽ നിലവിലെ പ്രസിഡന്റ് ലൂയീസ് ഇനാിയോ ലുല ഡിസിൽവയെ പിന്തള്ളി വലതുപക്ഷ സെനറ്ററായ ഫ്ലാവിയോ ബോൾസോനാരോയാണ് മുന്നിലെത്തിയത്. ബ്രസീലിയൻ ഇലക്ടറൽ കോടതിയുടെ കണക്കുകൾ പ്രകാരം ഞായറാഴ്ച നടന്ന ആദ്യഘട്ട തിരഞ്ഞെടുപ്പിൽ ബോൾസൊനാരോയ്ക്ക് 5.6 കോടിയിലധികം വോട്ടുകൾ ലഭിച്ചപ്പോൾ ലൂലയ്ക്ക് 5.36 കോടി വോട്ടുകളാണ് ലഭിച്ചത്. രണ്ടാം ഘട്ട വോട്ടെടുപ്പ്  ഒക്ടോബർ 25ന് നടക്കും. പുതിയ പ്രസിഡന്റിന്റെ ഭരണകാലാവധി 2027 ജനുവരി 5ന് ആരംഭിക്കും.


Fashion ⏭️

Back to top button