BUSINESS

AI- യെ വെട്ടി ഇലോണ്‍ മസ്‌ക്; ടെക് ലോകത്ത് പുതുയുഗം, ട്രംപ് ഇഫക്ടില്‍ സ്പേസ് എക്സ്എഐ ഇനിമുതല്‍ SpaceXSI


Trump SI Task Force: കൃത്രിമബുദ്ധിയുടെ ലോകം പുതിയൊരു ഘട്ടത്തിലേക്ക് കടക്കുന്നു. എഐ (AI) എന്ന പദത്തോട് വിടപറഞ്ഞ് സൂപ്പര്‍ ഇന്റലിജന്‍സിലേക്ക് (SI) ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഇലോണ്‍ മസ്‌കും, ട്രംപും. സാങ്കേതികവിദ്യയുടെ ഭാവിയെ മാറ്റിമറിക്കാന്‍ പോകുന്ന ഈ പേരുമാറ്റത്തിന് പിന്നിലെ രാഷ്ട്രീയ- സാങ്കേതിക തന്ത്രങ്ങള്‍ മനസിലാക്കാം. ട്രംപിന്റെ സൂപ്പര്‍ ഇന്റലിജന്‍സ് വാദങ്ങള്‍ക്കു പിന്നാലെ, ഇലോണ്‍ മസ്‌ക് SpaceXAIയെ SpaceXSI എന്ന് പുനര്‍നാമകരണം ചെയ്യപ്പെടാനൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്.SpaceXAI – SpaceXSI പേരുമാറ്റത്തിന്റെ കാരണംയു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ സാങ്കേതിക നയങ്ങളോടും, ഭാഷാപ്രയോഗങ്ങളോടും പൂര്‍ണ്ണമായി യോജിച്ചുപോകാനാണ് ഇലോണ്‍ മസ്‌ക് തന്റെ കമ്പനിയായ SpaceXAI-യെ SpaceXSI എന്ന് മാറ്റാന്‍ തീരുമാനിച്ചതിനു പിന്നിലെ കാരണം. ‘ഇനി AI ഇല്ല. Super Intelligence (SI) ആണ് കൂടുതല്‍ അനുയോജ്യം’ എന്ന് മസ്‌ക് തന്നെയാണ് തന്റെ സമൂഹമാധ്യമമായ X-ല്‍ കുറിച്ചത്.നീക്കത്തിന് പിന്നിലെ ട്രംപിന്റെ ബന്ധം’Inaugurating the Era of Super Intelligence’ എന്ന പേരില്‍ അടുത്തിടെ വൈറ്റ് ഹൗസ് ഒരു എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ പുറപ്പെടുവിച്ചിരുന്നു. ഭരണകൂടത്തിന്റെ ഔദ്യോഗിക രേഖകളിലും, പ്രസ്താവനകളിലും ‘Artificial Intelligence (AI)’ എന്നതിന് പകരം ‘Super Intelligence (SI)’ എന്ന പദം നിര്‍ബന്ധമായും ഉപയോഗിക്കാന്‍ ട്രംപ് ഇതിലൂടെ ഉത്തരവിടുന്നു. ഇതിന്റെ ഭാഗമായി ട്രംപ് സര്‍ക്കാരിന്റെ സാങ്കേതിക ആധിപത്യം ഉറപ്പാക്കാന്‍ ‘ Super Intelligence Force ‘ എന്ന ഒരു ടാസ്‌ക് ഫോഴ്സ് തന്നെ രൂപീകരിച്ചിട്ടുണ്ട്.AI-ക്ക് പകരം SI എന്ന് ഉപയോഗിക്കാന്‍ കാരണംകേവല കൃത്രിമ ബുദ്ധിയേക്കാള്‍ (Basic AI) ഉപരി, അതിവേഗം വികസിക്കുകയും മനുഷ്യബുദ്ധിയെ മറികടക്കാന്‍ ശേഷിയുള്ളതുമായ അടുത്ത തലമുറ സാങ്കേതിക മുന്നേറ്റത്തെയാണ് സൂപ്പര്‍ ഇന്റലിജന്‍സ് എന്നതു കൊണ്ട് അര്‍ത്ഥമാക്കുന്നത്. അമേരിക്ക ആഗോള തലത്തില്‍ നയിക്കുന്ന പുതിയ സാങ്കേതിക ഘട്ടത്തെ വ്യക്തമായി അടയാളപ്പെടുത്താന്‍ ‘SI’ എന്ന പദമാണ് കൂടുതല്‍ അനുയോജ്യമെന്ന് വൈറ്റ് ഹൗസും, മസ്‌കും വാദിക്കുന്നു.ട്രംപിന്റെ സൂപ്പര്‍ ഇന്റലിജന്‍സ് ഫോഴ്സ്സാങ്കേതിക മേഖലയ്ക്ക് കടുത്ത നിയമനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് പകരം, കമ്പനികള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്ന ലൈറ്റര്‍ ടച്ച് (Lighter touch) നിയന്ത്രണ നയമാണ് യുഎസ് സ്വീകരിക്കുന്നത്. ഇലോണ്‍ മസ്‌ക്, സാം ആള്‍ട്ട്മാന്‍ (OpenAI) തുടങ്ങിയ പ്രമുഖ ടെക് മേധാവികളുമായി വൈറ്റ് ഹൗസില്‍ ചര്‍ച്ചകള്‍ നടത്തുകയും, സാങ്കേതികവിദ്യയുടെ സുരക്ഷിതമായ വികസനത്തിനായി സ്വമേധയായുള്ള കരാറുകളില്‍ ഒപ്പുവെപ്പിക്കുകയും ചെയ്തിട്ടുണ്ട്.എസ്‌ഐ ഫോഴ്സിന്റെ പ്രാഥമിക ലക്ഷ്യംഅടുത്ത തലമുറ സാങ്കേതിക കണ്ടുപിടുത്തങ്ങളില്‍ യു.എസിന്റെ ആഗോള ആധിപത്യവും നേതൃത്വവും ഉറപ്പുവരുത്തുകയാണ് ഈ പ്രത്യേക ടാസ്‌ക് ഫോഴ്‌സിന്റെ പ്രധാന ലക്ഷ്യം. ഗവണ്‍മെന്റ് ഏജന്‍സികളും, മുന്‍നിര ടെക് കമ്പനികളും തമ്മില്‍ ഏകോപനം ഉണ്ടാക്കി സാമ്പത്തിക വളര്‍ച്ചയും, ദേശീയ സുരക്ഷയും ശക്തമാക്കാന്‍ ട്രംപ് ഭരണകൂടം പദ്ധതിയിടുന്നു.


Read News

Back to top button