NEWS

കഴുത്തിലെ പാട് നിർണായകമായി, കൊലപ്പെടുത്തിയത് ലേഖ തനിച്ചല്ല? അന്വേഷണം ആൺസുഹ‍‍ൃത്തിലേക്കും


കൊല്ലം∙ പെരിനാട് വെള്ളിമൺ വ്ലാവേത്ത് രാജു മന്ദിരത്തിൽ രാജുവിന്റെ (53) കൊലപാതകത്തിൽ അന്വേഷണം കൂടുതൽ പേരിലേക്ക്. പ്രതിയായ ഭാര്യ ലേഖ മേരിയ്ക്ക് (48) തനിച്ചു കൊലപാതകം ചെയ്യാനാവില്ലെന്ന നിഗമനത്തിലാണ് പൊലീസ്. ലേഖയുടെ ആൺ സുഹൃത്ത് നിരീക്ഷണത്തിലാണ്. ഇയാളെ വീണ്ടും ചോദ്യം ചെയ്യും.സ്വത്തുതർക്കത്തെത്തുടർന്നു ബെൽറ്റ് കൊണ്ടു കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നെന്നു പൊലീസ് പറയുന്നു. വെള്ളി പുലർച്ചെ 5.30നാണു ലേഖയും വീടിനടുത്തു താമസിക്കുന്ന ഭർതൃസഹോദരൻ ബൈജുവും ചേർന്നു രാജുവിനെ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു. കട്ടിലിൽനിന്ന് എഴുന്നേൽക്കുന്നതിനിടെ കുഴഞ്ഞുവീണതാണെന്നാണു ലേഖ ആശുപത്രിയിൽ അറിയിച്ചത്. എന്നാൽ രാജുവിന്റെ കഴുത്തിൽ പാട് കണ്ടതിനെത്തുടർന്ന് ആശുപത്രി അധികൃതർ പൊലീസിനെ അറിയിച്ചു. ബന്ധുക്കളും മരണത്തിൽ ദുരൂഹത ആരോപിച്ചു. കഴുത്തിൽ ശക്തിയായി അമർത്തിയതാണു മരണകാരണമെന്നും കുഴഞ്ഞുവീണതിന്റെ സൂചനകൾ ഇല്ലായിരുന്നു എന്നും പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ പൊലീസിനെ അറിയിച്ചതോടെ ലേഖയെ കസ്റ്റഡിയിലെടുത്തു. തുടർന്നാണു കുറ്റം സമ്മതിച്ചത്.


Fashion ⏭️

Back to top button