‘ക്രമക്കേട് ഗുരുതരം, പ്രത്യക്ഷത്തിൽ വൻ അഴിമതി’; പിഎസ്സിക്കെതിരെ തുറന്നടിച്ച് ഹൈക്കോടതി

കേരള പിഎസ്സി ആസ്ഥാനം
കൊച്ചി: ആസൂത്രണ ബോർഡിലെ ഉന്നത തസ്തികകളിലെ പരീക്ഷ ക്രമക്കേടിൽ പിഎസ്എസിക്കെതിരെയുള്ളത് ഗുരുതരമായ ആരോപണമെന്ന് ഹൈക്കോടതി. പരീക്ഷയിൽ 58 മാർക്ക് മൂല്യനിർണയം നടത്താത്തത് പ്രത്യക്ഷ അഴിമതിയല്ലേയെന്ന് ഹൈക്കോടതി പിഎസ്സിയോട് ചോദിച്ചു. പിഎസ്സി നടത്തിയ കുറ്റകൃത്യം അന്വേഷിക്കാൻ രാജ്യത്ത് നിയമസംവിധാനം വേണ്ടേയെന്നും അന്വേഷണം തടയണമെന്ന പിഎസ്സിയുടെ ആവശ്യം എങ്ങനെ അംഗീകരിക്കാനാകുമെന്നും ഹൈക്കോടതി ചോദിച്ചു.
അന്വേഷണത്തിൽ പിഎസ്സി സഹകരിക്കാത്തതിനെയും കോടതി വിമർശിച്ചു. എന്തുകൊണ്ടാണ് പിഎസ്സി അന്വേഷണവുമായി സഹകരിക്കാത്തത്. വസ്തുത പിഎസ്സി അന്വേഷണ സംഘത്തെ അറിയിക്കാമെന്നും ഹൈക്കോടതി അറിയിച്ചു. പിഎസ്സിയുടെ ഹർജിയിൽ സർക്കാർ ഒരാഴ്ചയ്ക്കകം മറുപടി നൽകണമെന്നും ആവശ്യപ്പെട്ടു.
RELATED TOPICS: KERALA PSC, HIGH COURT CRITICISM, PSC IRREGULARITIES, PSC CORRUPTION, KERALA HIGH COURT REMARKS
Read News ⏭️




