NEWS
സൗദിയിലെ വാഹനാപകടം; മരിച്ച നഴ്സുമാരിൽ മൂന്നാർ സ്വദേശിനിയും

മൂന്നാർ ∙ സൗദിയിൽ തായിഫ്– റാനിയ റോഡിലുണ്ടായ വാഹനാപകടത്തിൽ മരിച്ച നഴ്‌സുമാരിൽ ഒരാൾ മൂന്നാർ സ്വദേശിനി. കണ്ണൻദേവൻ കമ്പനിയിലെ കന്നിമല എസ്റ്റേറ്റിൽ ടോപ് ഡിവിഷനിൽ മുത്തയ്യ – റെജീന ദമ്പതികളുടെ മകൾ വിജയലക്ഷ്‌മി ജഗദീഷ് (37) ആണ് മരിച്ചത്.തോട്ടം തൊഴിലാളികളുടെ മകളായ വിജയലക്ഷ്മി സ്‌കൂൾ വിദ്യാഭ്യാസം മൂന്നാറിൽ പൂർത്തിയാക്കിയ ശേഷം തമിഴ്നാട്ടിലാണ് നഴ്‌സിങ് പഠനം പൂർത്തിയാക്കിയത്. ദേവികുളം ലാക്കാട് സ്വദേശി ജഗദീഷുമായുള്ള വിവാഹശേഷം ലാക്കാടായിരുന്നു താമസം. 5 വർഷം മുൻപാണ് സൗദിയിലെത്തിയത്. വിജയലക്ഷ്മിയുടെ മാതാപിതാക്കൾ എസ്റ്റേറ്റിൽനിന്നു വിരമിച്ച ശേഷം തമിഴ്‌നാട്ടിലെ രാജപാളയത്ത് പൊലീസ് ഉദ്യോഗസ്ഥനായ മകനൊപ്പമാണ് താമസിക്കുന്നത്. നേരത്തേ മൂന്നാർ ടൗണിൽ ജീപ്പ് ഡ്രൈവറായിരുന്ന ഭർത്താവ് ജഗദീഷ് ചെന്നൈയിലാണ് ജോലി ചെയ്യുന്നത്.
Fashion ⏭️




