NEWS

ഫ്ലൈദുബായിൽ ദുരന്തം ഒഴിവാക്കിയത് ‘പൊസിഷനിങ്’, രക്ഷിച്ചത് 174 ജീവൻ, നിർണായക ഇടപെടലുമായി പൈലറ്റുമാർ


ഫ്ലൈദുബായി വിമാനത്തിന്റെ പൈലറ്റിനെ ആക്രമിച്ച് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിച്ച് സഹ പൈലറ്റ്; പരുക്കേറ്റ് രക്തം വാർന്ന് വിമാനം നിയന്ത്രിക്കാനാവാത്ത നിലയിൽ പൈലറ്റ് സ്മിത് മച്ഛാർ. പരുക്കേറ്റിട്ടും മച്ഛാർ വാതിൽ തുറന്നുപിടിച്ചതോടെ കോക്പിറ്റിൽ കടന്നുകയറിയ നാലുപേർ അക്രമിയായ സഹപൈലറ്റിനെ കീഴ്‌പ്പെടുത്തി. എന്നാൽ അതുകൊണ്ടു മാത്രം വിമാനം സുരക്ഷിതമായി നിലത്തിറങ്ങുമായിരുന്നില്ല. യാത്രക്കാരെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ നിമിഷങ്ങളിൽ രക്ഷയ്‌ക്കെത്തിയത് വിമാനത്തിലുണ്ടായിരുന്ന മറ്റു രണ്ടു പൈലറ്റുമാർ. കോക്പിറ്റിന്റെ നിയന്ത്രണം ഏറ്റെടുത്ത ഇവർ സൗദി തബൂക്കിലെ പ്രിൻസ് സുൽത്താൻ ബിൻ അബ്ദുൽഅസീസ് വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തുകയായിരുന്നു. ഇസ്രയേൽ സ്വദേശികളായ 150 പേരുൾപ്പെടെ 174 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഒരുപക്ഷേ ആ ‘അധിക’ പൈലറ്റുമാർ വിമാനത്തിൽ ഉണ്ടായിരുന്നില്ലെങ്കിൽ, ക്യാപ്റ്റൻ മച്ഛാറിന്റെ ധീരമായ ചെറുത്തുനിൽപ്പിനും യാത്രക്കാരുടെ ഇടപെടലിനും ശേഷവും വിമാനം സുരക്ഷിതമായി നിലത്തിറക്കുന്നത് അത്യന്തം ദുഷ്കരമായേനേ. സ്വന്തം ജോലിക്കായി പൊസിഷനിങ് ചെയ്യുകയായിരുന്ന ഇവരുടെ സാന്നിധ്യം അതിനാൽ തന്നെ നിർണയകമായി.19–ാം നൂറ്റാണ്ടിൽ അമേരിക്കയിൽ പണം നൽകാതെ യാത്ര ചെയ്യുന്ന യാത്രക്കാരനെ സൂചിപ്പിക്കാനായിരുന്നു ഡെഡ്‌ഹെഡ് എന്ന പദം ഉപയോഗിച്ചിരുന്നത്. പിന്നീട് ജോലിയിലല്ലാതെ യാത്ര ചെയ്യുന്ന ജീവനക്കാരെയും ഈ പദം സൂചിപ്പിക്കാൻ തുടങ്ങി. അതാണ് പിന്നീട് വ്യോമയാന മേഖലയിലേക്കും കടന്നുവന്നത്. ഇന്ത്യയിലെ ഡിജിസിഎ ചട്ടങ്ങൾ പ്രകാരം പൊസിഷനിങ്/ഡെഡ്‌ഹെഡിങ് ഡ്യൂട്ടിയുടെ ഭാഗമായാണ് കണക്കാക്കുന്നത്. ചില വിമാനക്കമ്പനികൾ ഇത്തരം യാത്രകൾക്ക് പ്രത്യേക അലവൻസുകളും നൽകുന്നു. അതായത്, ഫ്ലൈദുബായ് FZ1073 വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാർ അടിയന്തര സാഹചര്യം വന്നാൽ വിമാനം ഏറ്റെടുക്കാനായി പ്രത്യേകം നിയോഗിക്കപ്പെട്ട ‘ബാക്കപ് പൈലറ്റുമാർ’ ആയിരുന്നില്ല. എന്നാൽ ആ ദിവസം, വിമാനത്തിലെ 174 മനുഷ്യരുടെ ജീവൻ രക്ഷിക്കുന്നതിൽ അവരുടെ സാന്നിധ്യം നിർണായകമായി.


Fashion ⏭️

Back to top button