SPORTS
ഇന്ത്യ അണ്ടർ–19 ടീമിൽ അരങ്ങേറ്റം, തൊട്ടുപിന്നാലെ ഇപ്പോൾ ‘ക്യാപ്റ്റൻ’ സ്ഥാനം; മുൻ ഇന്ത്യൻ താരത്തിന്റെ മകൻ അതിവേഗം ‘മുന്നോട്ട്’

ന്യൂഡൽഹി∙ വിനു മങ്കാദ് ട്രോഫിക്കുള്ള ഡൽഹി അണ്ടർ-19 ടീമിന്റെ ക്യാപ്റ്റനായി ആര്യവീർ സേവാഗിനെ നിയമിച്ച് ഡൽഹി ആൻഡ് ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷൻ (ഡിഡിസിഎ). മുൻ ഇന്ത്യൻ താരം വീരന്ദ്ര സേവാഗിന്റെ മകനാണ് പതിനെട്ടുകാരനായ ആര്യവീർ സേവാഗ്. ഒക്ടോബർ 8 മുതൽ വിശാഖപട്ടണത്ത് വച്ച് നടക്കുന്ന വിനു മങ്കാദ് ട്രോഫിക്ക് ആര്യവീറിന്റെ നേതൃത്വത്തിലുള്ള 16 അംഗ ടീമിനെയാണ് ഡിഡിസിഎ പ്രഖ്യാപിച്ചത്. ഇന്ത്യൻ അണ്ടർ–19 ടീമിലേക്കെത്തിയതിനു തൊട്ടുപിന്നാലെയാണ് ആഭ്യന്തര ക്രിക്കറ്റിൽ ആര്യവീറിനെ തേടി നേതൃപദവിയെത്തുന്നത്.അടുത്തിടെ മാത്രം ആഭ്യന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ആര്യവീറിന്, അധികം വൈകാതെ തന്നെ ഇന്ത്യ അണ്ടർ-19 ടീമിലേക്ക് വിളിയെത്തുകയായിരുന്നു. തൊട്ടുപിന്നാലെ ഇപ്പോഴിതാ, ആഭ്യന്തര ടീമിന്റെ ക്യാപ്റ്റൻ സ്ഥാനവും. 2026 ഡൽഹി പ്രിമിയർ ലീഗിൽ വെസ്റ്റ് ഡൽഹി ലയൺസിന് വേണ്ടി രണ്ടു മത്സരങ്ങൾ കളിച്ച താരം 24 റൺസ് നേടിയിരുന്നു. 2024ൽ നടന്ന കുച്ച് ബിഹാർ ട്രോഫിയിൽ മേഘാലയയ്‌ക്കെതിരെ ഡൽഹിക്ക് വേണ്ടി 297 റൺസ് അടിച്ചുകൂട്ടിയതിലൂടെയാണ് ആര്യവീർ ആദ്യമായി വാർത്തകളിൽ ഇടംനേടിയത്.
Auto ⏭️




