NEWS

‘സുഗതനെപ്പോലുള്ളവരെ ന്യായീകരിക്കേണ്ട അവസ്ഥയാണ് മുൻ ഡിജിപിക്ക് ഉണ്ടായിട്ടുള്ളത്, അഴിമതിയിൽ അവർക്ക് അതൃപ്തിയുണ്ടാകും’


തിരുവനന്തപുരം ∙ മാന്യമായി ജീവിക്കുകയും സാമൂഹികപ്രവർത്തനം നടത്തുകയുംചെയ്യുന്ന ഒരാൾക്കും ബിജെപി– ആർഎസ്എസ് വ്യവസ്ഥയ്ക്കുള്ളിൽ തുടരാൻ കഴിയില്ലെന്ന് കോർപറേഷനിലെ എൽഡിഎഫ് കക്ഷി നേതാവ് എസ്.പി.ദീപക്. കാപ്പ കേസിൽ പ്രതിയായ സുഗതനെപ്പോലുള്ളവരെ ന്യായീകരിക്കേണ്ട അവസ്ഥയാണ് മുൻ ഡിജിപിക്ക് കൗൺസിലിനുള്ളിൽ ഉണ്ടായിട്ടുള്ളത്. കോർപറേഷനിലെ അഴിമതിയിൽ അവർക്ക് അതൃപ്തിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അപ്രതീക്ഷിതമായി സന്ദേശം പുറത്തുവിട്ട് ആർ.ശ്രീലേഖ തിരുവനന്തപുരം ∙ ശനിയാഴ്ച ഉച്ചയ്ക്ക് 12.30 കഴിഞ്ഞപ്പോഴാണ് അപ്രതീക്ഷിതമായി കൗൺസിലർ ആർ.ശ്രീലേഖ രാജിവയ്ക്കുന്നുവെന്ന വിവരം പുറത്തുവന്നത്. ഉച്ചയ്ക്ക് മേയർ വി.വി.രാജേഷിന്റെ പത്രസമ്മേളനം പൂർത്തിയായപ്പോഴാണ്, സെപ്റ്റംബർ 30 നുതന്നെ മേയർക്കു രാജിക്കത്തു നൽകിയിരുന്നു എന്നു വ്യക്തമാക്കുന്ന സന്ദേശം 11.52 ന് വാർഡ് കൗൺസിലറുടെ വാട്സാപ് ഗ്രൂപ്പിലൂടെ ശ്രീലേഖ പുറത്തുവിട്ടത്. കത്തിന്റെ പകർപ്പ് തിങ്കളാഴ്ച കലക്ടർക്കു നൽകുമെന്നും സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു. ഇതിനപ്പുറം ഒരു പ്രതികരണത്തിനും ശ്രീലേഖ തയാറായില്ല. മാധ്യമപ്രവർത്തകർ ശ്രീലേഖയുടെ വീട്ടിലെത്തിയെങ്കിലും ഗേറ്റ് അടഞ്ഞുകിടക്കുകയായിരുന്നു. വീടിനുള്ളി‍ൽ വാഹനങ്ങളുണ്ടായിരുന്നെങ്കിലും അവർ സ്ഥലത്തില്ലെന്നും കൊച്ചിയിലേക്കു പോയെന്നും വിവരംലഭിച്ചു. ഫോണിലും ബന്ധപ്പെടാൻ കഴിഞ്ഞില്ല.രണ്ടു രീതിയിൽ രാജിക്കത്ത് സമർപ്പിക്കാം. നിശ്ചിത ഫോമിൽ തയാറാക്കിയ രാജി കോർപറേഷൻ സെക്രട്ടറിക്കു നേരിട്ടു നൽകാം. സെക്രട്ടറി രാജിക്കത്ത് സ്വീകരിച്ചാലുടൻ രാജി പ്രാബല്യത്തിലാകും. അല്ലെങ്കിൽ റജിസ്ട്രേഡ് പോസ്റ്റ് വഴി അയയ്ക്കാം. ഈ സാഹചര്യത്തിൽ രാജിക്കത്ത് ഗസറ്റഡ് ഓഫിസർ സാക്ഷ്യപ്പെടുത്തിയിരിക്കണം. ഇതും സെക്രട്ടറി സ്വീകരിക്കുന്ന ദിവസം മുതൽ രാജി പ്രാബല്യത്തിലാകും. രാജി ലഭിച്ചാൽ സെക്രട്ടറി വിവരം മേയറെയും കോർപറേഷൻ കൗൺസിലിനെയും ഉടൻ അറിയിക്കണം. തുടർന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനെയും അറിയിക്കണം.


Fashion ⏭️

Back to top button