NEWS
മലേഷ്യൻ പൗരന്റെ ആത്മഹത്യ; ഗ്യാനേഷ് കുമാറിനെതിരെ അന്വേഷണത്തിന് സംസ്ഥാന സർക്കാർ: ഉത്തരവിട്ട് ചെന്നിത്തല

തിരുവനന്തപുരം ∙ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ, 20 വർഷം മുൻപ് സംസ്ഥാനത്തു നടന്ന വിജിലൻസ് അന്വേഷണത്തിന്റെ ഫയലുകൾ തേടി ആഭ്യന്തരവകുപ്പ്. മലേഷ്യൻ പൗരന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് 2006 ൽ വിജിലൻസ് പ്രാഥമികാന്വേഷണം നടത്തിയ കേസിന്റെ വിവരങ്ങളാണു തേടുന്നത്. കേസിൽ പുനരന്വേഷണം നടത്താൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകി. കേസ് പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെപിസിസി നിർവാഹക സമിതി അംഗം മലയിൻകീഴ് വേണുഗോപാലാണ് പരാതി നൽകിയത്.മലേഷ്യൻ പൗരൻ ആത്മഹത്യ ചെയ്യുന്ന സമയത്ത്, കേരളത്തിൽ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരുന്നു ഗ്യാനേഷ്. സമഗ്ര വോട്ടർപട്ടിക പരിഷ്കരണവുമായി (എസ്ഐആർ) ബന്ധപ്പെട്ട പരാതികളിൽ ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രക്ഷോഭങ്ങൾ നടക്കുന്നതിനിടെയാണു സംസ്ഥാന സർക്കാരിന്റെ നീക്കം.
Fashion ⏭️




