SPORTS
സിറാജും ജയ്‌സ്വാളും കളിക്കും? മൂന്നാമങ്കത്തിന് ഇന്ത്യ, ആശ്വാസജയം തേടി വെസ്റ്റിൻഡീസ്

മുല്ലൻപുർ ( ന്യൂ ചണ്ഡിഗഡ്) ∙ വെസ്റ്റിൻഡീസിനെതിരായ മൂന്നുമത്സര ഏകദിന പരമ്പരയിൽ സമ്പൂർണജയം ഉറപ്പാക്കാൻ ടീം ഇന്ത്യ ഇന്നിറങ്ങും. ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ശുഭ്മൻ ഗില്ലും സംഘവും ഇതിനോടകം പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു. മറുവശത്ത്, ആശ്വാസജയം തേടിയാണ് ഷായ് ഹോപ്പും സംഘവും എത്തുന്നത്. ന്യൂ ചണ്ഡിഗഡിലെ പിസിഎ രാജ്യാന്തര സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് 2 മുതലാണു മത്സരം. സ്റ്റാർ സ്പോർട്സ് ചാനലുകളിലും ജിയോ ഹോട്സ്റ്റാറിലും തൽസമയം. വിൻഡീസ് പ്രതീക്ഷ സമ്പൂർണ തോൽവിയുടെ നാണക്കേട് ഒഴിവാക്കാൻ, സർവം മറന്നു പൊരുതാനാകും ഷായ് ഹോപ്പിന്റെയും സംഘത്തിന്റെയും ശ്രമം. രണ്ടാം മത്സരത്തിൽ റെക്കോർഡ് സ്കോർ നേടിയിട്ടും തോറ്റതിന്റെ ക്ഷീണം ടീമിനുണ്ട്. ബാറ്റിങ് ശക്തമാണെങ്കിലും ബോളിങ്ങിൽ പേസർമാർ പൂർണമായും നിരാശപ്പെടുത്തുന്നതു ടീമിനു തലവേദനയാണ്.
Auto ⏭️




