NEWS

വിമാനത്തിൽ സംഭവിച്ചത് പ്രതീക്ഷിക്കാത്ത കാര്യം; സ്മിത്തിനൊപ്പമുള്ള അനുഭവം പങ്കിട്ട് മുൻ വ്യോമസേന ഉദ്യോഗസ്ഥൻ


മുബൈ∙ സ്മിത്ത് മച്ഛാറിനൊപ്പം 14 വർഷം മുൻപ് വിമാനം പറത്തിയ അനുഭവം പങ്കുവച്ച് മുൻ വ്യോമസേന പൈലറ്റ് വിങ് കമാൻഡർ അവിനാശ് ചിക്തേ. വ്യോമസേനയിൽനിന്നു വിരമിച്ചശേഷം വാണിജ്യ കമ്പനിയുടെ യാത്രാ വിമാനത്തിൽ പൈലറ്റായും പൈലറ്റുമാരുടെ പരിശീലകനായും പ്രവർത്തിക്കുകയാണ് അവിനാശ് ചിക്തേ ഇപ്പോൾ. 14 വർഷം മുൻപാണ് താൻ ധീരനായ സ്മിത്ത് മച്ഛാറിനൊപ്പം വിമാനം പറത്തിയതെന്നും എപ്പോഴും പുഞ്ചിരിക്കുന്ന സ്വഭാവമാണ് സ്മിത്തിനുണ്ടായിരുന്നതെന്നും അവിനാശ് ചിക്തേ പിടിഐയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ പറയുന്നു.കോക്ക്പിറ്റിലെ അസാധാരണമായ സാഹചര്യത്തെ സ്മിത്ത് നേരിട്ടതിൽ തനിക്കു അതിയായ അഭിമാനമുണ്ടെന്നും ഒരിക്കലും പൈലറ്റുമാർ പരിശീലിക്കാത്ത കാര്യമാണ് സ്മിത്ത് നേരിട്ടതെന്നും അവിനാശ് ചിക്തേ പറഞ്ഞു. ‘‘വിമാനത്തിൽ അസാധാരണമായ സാഹചര്യങ്ങൾ എങ്ങനെ നേരിടണം എന്നതിനെ കുറിച്ച് പൈലറ്റുമാർക്ക് പരിശീലനം ലഭിക്കും. വിമാനത്തിലെ യാത്രക്കാരനോ ക്രൂ അംഗത്തിനോ പെട്ടെന്ന് വൈദ്യ സഹായം വേണ്ടിവരിക, ഹൈജാക്കിങ് അടക്കമുള്ള സാഹചര്യങ്ങളിൽ എങ്ങനെ പ്രവർത്തിക്കണം എന്നതിലെല്ലാം പാലിക്കേണ്ട പ്രോട്ടോക്കോളും നടപടിക്രമങ്ങളും പൈലറ്റുമാരുടെ പരിശീലനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അക്രമാസക്തനായ കോ-പൈലറ്റിനെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെ കുറിച്ച് ഒരിടത്തും ഇതുവരെ ചർച്ച ചെയ്യപ്പെടാത്ത കാര്യമാണ്. ഒരിക്കലും ഒരു പൈലറ്റും അങ്ങനെ പെരുമാറുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല’’ – അവിനാശ് ചിക്തേ പറയുന്നു.


Fashion ⏭️

Back to top button