NEWS
കോടിയേരിയെ തിരിച്ചറിയാത്തവർക്ക് എന്ത് ഗ്യാനേഷ് കുമാർ; വാഹനം പത്തിടത്ത് ആക്രമിച്ചു: മന്ത്രി ജനീഷ്

കൊല്ലം∙ കേരള യൂണിവേഴ്‌സിറ്റി സംഘർഷം സുവർണാസരമാക്കി മാറ്റാൻ പിണറായി വിജയനും എം.വി.ഗോവിന്ദനും ശ്രമിച്ചുവെന്ന് മന്ത്രി ഒ.ജെ.ജനീഷ്. എസ്എഫ്ഐ സംഘർഷം ആസൂത്രണം ചെയ്തു. 10 സ്ഥലത്ത് തന്റെ വാഹനത്തിനു നേരെ ആക്രമണമുണ്ടായി എന്നും ജനീഷ് കൊല്ലത്ത് പറഞ്ഞു.‘‘വോട്ടവകാശത്തെ അട്ടിമറിച്ച് അധികാരത്തിലേറിയ സർക്കാരായി കേന്ദ്രസർക്കാർ മാറി. അക്കാര്യം ചൂണ്ടിക്കാട്ടി രാജ്യവ്യാപകമായി കോൺഗ്രസ് പ്രതിഷേധത്തിലാണ്. അതിന്റെ തുടർച്ചയായാണ് അമിത് ഷായെ കരിങ്കൊടി കാണിച്ചത്. പിന്നാലെ ബിജെപി അക്രമം അഴിച്ചുവിട്ടു. യൂണിവേഴ്‌സിറ്റി കോളജിനു മുന്നിലൂടെ പോകുമ്പോൾ ബീയർ കുപ്പികളും കല്ലുകളും എസ്എഫ്ഐ പ്രവർത്തകർ വലിച്ചെറിഞ്ഞു. യൂത്ത് കോൺഗ്രസ് പ്രതിഷേധം അലങ്കോലമാക്കാൻ ശ്രമം നടന്നു.
Fashion ⏭️




