FASHION

എത്ര ശ്രമിച്ചിട്ടും കഴുത്തിലെ കറുപ്പ് നിറം മാറുന്നില്ലേ? എങ്കിൽ ഇതൊന്ന് പരീക്ഷിക്കൂ

പ്രതീകാത്മക ചിത്രം

പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് കഴുത്തിന് ചുറ്റുമുള്ള കറുപ്പ് നിറം. ശുചിത്വക്കുറവ് മുതൽ ഏതെങ്കിലും രാസവസ്തുക്കളുടെയോ മരുന്നുകളുടെയോ അലർജി വരെ ഇതിന് കാരണമാകാം. വിലകൂടിയ ക്രീമുകൾ വാങ്ങി ഉപയോഗിച്ചാലും ഈ പ്രശ്നം ഫലപ്രദമായി പരിഹരിക്കാൻ കഴിയാറില്ല. എന്നാൽ കഴുത്തിലെ കറുപ്പ് നിറം അടുക്കളയിലെ ചില സാധനങ്ങൾ ഉപയോഗിച്ച് എളുപ്പത്തിൽ മാറ്റാം. രണ്ടു ഘട്ടങ്ങളായാണ് ഇത് ചെയ്യേണ്ടത്.

ആദ്യഘട്ടം

ആദ്യം ആവശ്യത്തിന് ഗോതമ്പുപ്പൊടി , അരിപ്പൊടി, കാപ്പിപ്പൊടി, പ‌ഞ്ചസാര എന്നിവ ഒരു ബൗളിലേയ്ക്ക് ഇടണം. ഇനി ഇതിലേയ്ക്ക് അൽപ്പം വെള്ളവും റോസ് വാട്ടറും ഒഴിച്ച് നന്നായി ഇളക്കി പേസ്റ്റ് രൂപത്തിലാക്കണം. തുടർന്ന് ഈ മിശ്രിതം കഴുത്തിൽ തേച്ചുപിടിപ്പിക്കണം. ഇരുപത് മിനിറ്റ് കഴിഞ്ഞ് കൈ ഉപയോഗിച്ച് നന്നായി മസാജ് ചെയ്യണം. അഞ്ചുമിനിറ്റ് മസാജ് ചെയ്ത ശേഷം കഴുകി കളയാവുന്നതാണ്. കുളിക്കുന്നതിന് മുൻപ് ഇത് ചെയ്യുന്നതാകും ഏറ്റവും അനുയോജ്യം.

രണ്ടാംഘട്ടം

തയ്യാറാക്കിയ പേസ്റ്റ് പുരട്ടി സ്ക്രബ്ബ് ചെയ്ത ചർമ്മത്തിന് ആവശ്യമായ ഈർപ്പവും തിളക്കവും ലഭിക്കാൻ കറ്റാ‌‌ർവാഴ സഹായിക്കും. ഇതിനായി ആദ്യം കറ്റാർവാഴ ജെൽ എടുക്കണം. ഇനി ഇത് കഴുത്തിൽ തേച്ച് രണ്ടു കയ്യും ഉപയോഗിച്ച് മസാജ് ചെയ്യണം. കഴുത്തിലെ കറുപ്പ് നിറം മാറാനും ചർമ്മം മൃദുവാകാനും ഇത് സഹായിക്കുന്നു.

ഇത് ആഴ്ചയിൽ രണ്ടുതവണ ചെയ്താൽ കഴുത്തിലെ കറുപ്പ് നിറം മാറും. ചർമ്മ സംരക്ഷണത്തിന് പ്രകൃതിദത്തമായ വഴികൾ തേടുന്നവർക്ക് തികച്ചും ഫലപ്രദവും എളുപ്പമുള്ളതുമായ മാർഗമാണിത്.

English Summary

A Malayalam news article proposes a natural two-step home remedy for neck darkening. The method involves a scrub made from wheat flour, rice flour, coffee powder, sugar, water, and rose water, followed by an aloe vera gel massage. Applied twice weekly, this technique aims to effectively remove dark patches and soften the skin, offering an easy natural solution.
RELATED TOPICS: DARK NECK, DARK NECK HOME REMEDIES, NECK PIGMENTATION, BEAUTY TIPS


Health ⏭️

Back to top button