NEWS

അന്ന് തീവ്രവാദികളുടെ മുന്നിൽ നീരജ പൊരുതി അവസാനം വരെ; രാജ്യം ആദരിച്ചത് അശോക ചക്ര നൽകി


ന്യൂ‍ഡൽഹി ∙ തീവ്രവാദികളുടെ മുന്നിൽ പതറാതെ നിന്ന് യാത്രക്കാരുടെ ജീവൻ രക്ഷിച്ച എയർഹോസ്റ്റസ് നീരജ ഭാനോട്ടിന്റെ വിയോഗത്തിന് 40 വർഷം. 1986 സെപ്‌റ്റംബർ 5 നാണ് മുംബൈയിൽ നിന്നു പുറപ്പെട്ട പാൻ അമേരിക്ക വിമാനം കറാച്ചി വിമാനത്താവളത്തിൽ വച്ച് 4 പലസ്‌തീൻ തീവ്രവാദികൾ കീഴടക്കുന്നത്. യുഎസ് പൗരന്മാരുടെ പാസ്പോർട്ട് പരിശോധിച്ച് തിരഞ്ഞുപിടിച്ച് തീവ്രവാദികൾ വെടിയുതിർത്തു. സാഹചര്യം മനസ്സിലാക്കിയ നീരജ യുഎസ് പൗരൻമാരായ 44 പേരുടെ പാസ്‌പോർട്ട് കൈക്കലാക്കി ഒളിപ്പിച്ചു. ഇതിനിടെ എമർജൻസി വാതിലിലൂടെ പലരെയും പുറത്തെത്തിച്ചു.യാത്രക്കാരുടെ മരണസംഖ്യ 19ൽ അവസാനിച്ചത് നീരജയുടെ ചടുലമായ ഇടപെടൽ കൊണ്ടുമാത്രം. പക്ഷേ, ഒടുവിൽ തീവ്രവാദികൾ ഉതിർത്ത 4 വെടിയുണ്ടകൾ നീരജയ്ക്കു നേരെയായിരുന്നു. മരണാനന്തര ബഹുമതിയായ അശോക ചക്ര നൽകിയാണ് നീരജയെ രാജ്യം ആദരിച്ചത്. യുഎസിലെ ഫ്ലൈറ്റ് സേഫ്റ്റി ഫൗണ്ടേഷൻ ഹീറോയിസം അവാർഡും നീരജയ്ക്ക് ലഭിച്ചു. 


Fashion ⏭️

Back to top button