BUSINESS
മഹേഷ് മുരളീധർ പൈ സൗത്ത് ഇന്ത്യൻ ബാങ്ക് എംഡി ആൻഡ് സിഇഒ; ഇന്ന് ചുമതലയേൽക്കും

കൊച്ചി ∙ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായി മഹേഷ് മുരളീധർ പൈ ഇന്നു ചുമതലയേൽക്കും. ബാങ്കിങ് മേഖലയിൽ മൂന്ന് പതിറ്റാണ്ടിന്റെ പ്രവർത്തനപരിചയവുമായാണ് കൊച്ചി സ്വദേശിയായ അദ്ദേഹം സൗത്ത് ഇന്ത്യൻ ബാങ്കിന്റെ അമരത്തെത്തുന്നത്. കനറാ ബാങ്ക് ചീഫ് ജനറൽ മാനേജരായിരുന്ന മഹേഷ് പൈ സ്ട്രാറ്റജി, ഗവേണൻസ്, ട്രഷറി, ഫോറെക്സ്, റീട്ടെയ്ൽ ബാങ്കിങ്, അഗ്രികൾചർ, എംഎസ്എംഇ വായ്പ തുടങ്ങി ബാങ്കിങ്ങിന്റെ വിവിധ മേഖലകളിൽ മികവു തെളിയിച്ചിട്ടുണ്ട്. മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായി മഹേഷ് മുരളീധർ പൈയ്ക്ക് മൂന്നുവർഷത്തേക്കാണ് നിയമനമെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ബാങ്ക് വ്യക്തമാക്കിയിരുന്നു. എംഡിയും സിഇഒയുമായിരുന്ന പി.ആർ.ശേഷാദ്രി ഇന്നലെ വിരമിച്ചു.
Travel ⏭️




