NEWS

കുത്തേറ്റിട്ടും വിമാനത്തിന്റെ കോക്പിറ്റ് തുറന്നിട്ടു; റിയൽ ഹീറോ, ആരാണ് ക്യാപ്റ്റൻ സ്മിത്ത് മച്ഛാർ‍?


ന്യൂഡൽഹി∙ കുത്തേറ്റിട്ടും സഹപൈലറ്റിനെ ചെറുത്തുനിന്ന് യാത്രക്കാരുടെ ജീവൻകാത്ത ഇന്ത്യക്കാരനായ ക്യാപ്റ്റൻ സ്മിത്ത് മച്ഛാറിന് അഭിനന്ദന പ്രവാഹം. ക്യാപ്റ്റൻ മച്ഛാറിനെ ഓർത്ത് ഇന്ത്യ അഭിമാനിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറ‍ഞ്ഞു. സൗദി തബൂക്കിലെ ആശുപത്രിയിൽ ചികിത്സയിലുള്ള മച്ഛാറിന്റെ ആരോഗ്യനില തൃപ്തികരമാണ്. മുംബൈ സ്വദേശിയായ മച്ഛാർ 2022ലാണ് ഫ്ലൈദുബായിൽ ചേർന്നത്. 11 വർഷം സ്പൈസ് ജെറ്റിലുണ്ടായിരുന്നു.9,750 ലധികം മണിക്കൂറുകളുടെ പറക്കൽ പരിചയമുണ്ട്. 2011ൽ മച്ഛാർ സ്പൈസ്ജെറ്റിൽ ചേർന്നു. ലൈൻ ട്രെയിനിങ് ക്യാപ്റ്റൻ, സീനിയർ കമാൻഡർ തുടങ്ങി വിവിധ പദവികൾ വഹിച്ചു. 2022 ജൂണിൽ സ്പൈസ്ജെറ്റിൽനിന്ന് രാജിവച്ച് ഡയറക്ട് എൻട്രി ക്യാപ്റ്റനായി ഫ്ലൈ ദുബായിൽ ചേർന്നു. സഹോദരനും ഫ്ലൈ ദുബായിലാണ് ജോലി ചെയ്യുന്നത്.ഒന്നര മണിക്കൂറോളം ആകാശത്തു വട്ടമിട്ടു പറന്ന വിമാനം ഒടുവിൽ സൗദി തബൂക്കിലെ പ്രിൻസ് സുൽത്താൻ ബിൻ അബ്ദുൽഅസീസ് വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി. ഇസ്രയേൽ സ്വദേശികളായ 150 പേരുൾപ്പെടെ 174 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെ ഇന്നലെ രാത്രി വൈകി ടെൽ അവീവിലെത്തിച്ചു. വിമാനം റാഞ്ചാനുള്ള ഭീകരാക്രമണശ്രമമായിരുന്നെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ആരോപിച്ചു. 


Fashion ⏭️

Back to top button