NEWS
ജനറൽ മുഷറഫിന്റെ സുരക്ഷാ സൈനികൻ, പാക്ക് സ്പെഷൽ സർവീസസ് ഗ്രൂപ്പിലെ അംഗം; ലഷ്കർ ഭീകരനെ സൈന്യം വധിച്ചു

ജമ്മു∙ കശ്മീരിലെ ബുഡ്ഗാമിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ലഷ്കർ ഇ തയിബ ഭീകരൻ മുഹമ്മദ് ആസിഫിനെ (ഹാഷിം മൂസ) ഇന്ത്യൻ സൈന്യം വധിച്ചു. പാക്കിസ്ഥാൻ സൈന്യത്തിൽ കമാൻഡോ ആയിരുന്നു മൂസ. വിരമിച്ച ശേഷമാണ് ലഷ്കർ ഇ തയിബയിൽ ചേർന്നത്. പാക്കിസ്ഥാൻ സൈന്യത്തിന്റെ സ്പെഷൽ സർവീസസ് ഗ്രൂപ്പിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.പാക്കിസ്ഥാൻ സൈന്യത്തിൽ 23 വർഷത്തോളം മൂസ സേവനമനുഷ്ഠിച്ചതായി എൻഡിടിവി റിപ്പോർട്ടു ചെയ്തു. 2023 മാർച്ച് 31ന് ഹവിൽദാറായി വിരമിച്ചു. സൈനിക സേവനത്തിന് ശേഷം ഇയാൾ ഇന്ത്യയിലേക്ക് കടന്ന് ജമ്മു കശ്മീരിലെ ലഷ്കർ ഭീകര ശൃംഖലയുടെ മുതിർന്ന കമാൻഡറായി.നിരവധി സൈനിക ബഹുമതികളും ലഭിച്ചു. 2024ലെ ഗുൽമാർഗ് ഭീകരാക്രമണത്തിലും പൂഞ്ചിൽ ഇന്ത്യൻ വ്യോമസേനയുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിനും ഇയാളാണ് നേതൃത്വം നൽകിയതെന്ന് അന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിരുന്നു. ഈ ആക്രമണത്തിൽ ഒരു വ്യോമസേനാ ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും അഞ്ചുപേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
Fashion ⏭️




