NEWS

കെഎസ്‌യു – യൂത്ത് കോൺഗ്രസ് – എസ്എഫ്ഐ സംഘർഷം; യുദ്ധക്കളമായി തലസ്ഥാനം


തിരുവനന്തപുരം∙ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനുനേരെ യൂണിവേഴ്സിറ്റി കോളജിൽനിന്ന് കല്ലേറുണ്ടായതിനെ തുടർന്ന് നഗരം യുദ്ധക്കളമായി. കെഎസ്‌യു–യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോളജിലേക്ക് കല്ലെറിഞ്ഞു. കോളജ് മതിൽ ചാടികടന്ന് ഫ്ലെക്സുകൾ നശിപ്പിച്ചു. ഈ സംഘർഷം പിന്നീട് പാളയം യൂണിവേഴ്സ്റ്റി ഹോസ്റ്റലിനു മുന്നിലേക്ക് വ്യാപിച്ചു. സംഘർഷത്തിൽ വിദ്യാർഥികൾക്കും പൊലീസിനും പരുക്കേറ്റു. ക്രമസമാധാന ചുമതലയുള്ള എഡിജിപി പി.വിജയൻ സ്ഥലത്തെത്തി.യൂണിവേഴ്സ്റ്റി ഹോസ്റ്റലിൽനിന്ന് കെഎസ്‌യു–യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കുനേരെ എസ്എഫ്ഐക്കാർ കല്ലെറിഞ്ഞു. കെഎസ്‌യു–യൂത്ത് കോൺഗ്രസ് പ്രവർത്തകരും തിരികെ കല്ലെറിഞ്ഞു. ചില യൂത്ത് കോൺഗ്രസ് പ്രവർത്തകർ യൂണിവേഴ്സിറ്റി ഹോസ്റ്റലിലേക്ക് കടക്കാൻ ശ്രമിച്ചു. കല്ലേറ് രൂക്ഷമായതോടെ പൊലീസ് കണ്ണീർ വാതകവും ഗ്രനേഡും പ്രയോഗിച്ചു.


Fashion ⏭️

Back to top button