NEWS

ഗൾഫിൽ ഒട്ടേറെ തൊഴിലവസരങ്ങൾ, ഇനിയും കൂടും; സർക്കാർ ആവശ്യപ്പെട്ടാൽ തന്റെ ചെറുവിമാനം വിട്ടു നൽകാൻ തയാർ: യൂസഫലി


കൽബ∙ തന്റെ കൈയിൽ ഫ്ലൈറ്റും ഹെലികോപ്റ്ററും പൈലറ്റും ഉണ്ടെന്നും അതെല്ലാവർക്കും അറിയാമെന്നും തന്റെ രാജ്യത്തിനും സർക്കാരിനും എന്തെങ്കിലും ആവശ്യം വന്നാൽ അവത് വിട്ടു നൽകാൻ തയാറാണെന്നും പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലി പറഞ്ഞു. എന്നാൽ അതിന്റെ പേരിൽ താൻ ആരുടെയടുത്തും ആനുകൂല്യത്തിന് ചെല്ലുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഷാർജ കൽബയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ മന്ത്രിമാർ സ്വകാര്യ വാഹനം ഉപയോഗിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ, കേരളത്തിലെ മന്ത്രിമാർ സ്വകാര്യവാഹനങ്ങൾ ഉപയോഗിക്കുന്നത് തെറ്റാണോ ശരിയാണോ എന്ന് പറയാൻ താനാളല്ലെന്നും ആരാണോ വിവാദമുണ്ടാക്കിയത് അവർ തന്നെ അതിന് പരിഹാരം കാണട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു


Fashion ⏭️

Back to top button