SPORTS
പാക്ക് ടീമിന്റെ നിരന്തര വിമർശകൻ, അക്തറിനെ തണുപ്പിച്ച് മൊഹ്സിൻ നഖ്വി; സുപ്രധാന സ്ഥാനത്തേക്കു വരുന്നു?

ഇസ്ലാമബാദ്∙ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സംഘത്തിൽ സുപ്രധാന സ്ഥാനത്തേക്ക് ഇതിഹാസ താരം ശുഐബ് അക്തർ എത്തിയേക്കുമെന്നു വിവരം. ഇസ്ലാമബാദിൽ താമസിക്കുന്ന ശുഐബ് അക്തർ, പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തലവനും മന്ത്രിയുമായ മൊഹ്സിൻ നഖ്വിയുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് അഭ്യൂഹങ്ങൾ പരന്നത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ സമ്പൂർണ തോൽവി വഴങ്ങിയ പാക്ക് ടീമിനെ ഉയർത്തിക്കൊണ്ടുവരികയാണ് അക്തറിനു മുന്നിലുള്ള ദൗത്യം. പാക്ക് ക്രിക്കറ്റിന്റെ വളർച്ചയ്ക്കായുള്ള പദ്ധതികൾ നഖ്വി അക്തറുമായി ചർച്ച ചെയ്യുകയും താരത്തെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്കു ക്ഷണിക്കുകയും ചെയ്തു. അക്തറിനൊപ്പം വിദേശ പരിശീലകരെയും കൺസൽട്ടന്റുമാരെയും ദേശീയ ടീമിന്റെ ഭാഗമാക്കാനാണ് പാക്ക് ക്രിക്കറ്റ് ബോർഡിന്റെ നീക്കം.
Auto ⏭️




