NEWS
യുഎസ് സൈന്യം ഇന്നു രാജ്യംവിടും: ഇറാന് തന്ത്രപരമായ മേൽക്കൈ, അന്ത്യമാകുന്നത് രണ്ടു ദശകത്തിലേറെ നീണ്ട അധിനിവേശത്തിന്

ബഗ്ദാദ് ∙ രണ്ടു ദശകത്തിലേറെ നീണ്ട യുഎസിന്റെ ഇറാഖ് അധിനിവേശത്തിന് അന്ത്യം കുറിച്ച് ശേഷിക്കുന്ന 2500 യുഎസ് സൈനികരിലെ അവസാനസംഘം ഇന്നു രാജ്യംവിടും. യുഎസ് സേനയുടെ പൂർണപിന്മാറ്റത്തോടെ ഇറാഖിൽ ഇറാന് തന്ത്രപരമായ മേൽക്കൈ ലഭിക്കും. ഇറാഖിലെ ഇറാൻ പിന്തുണയുള്ള സായുധ ഷിയാ സംഘടനകളുടെ ഏകോപനസമിതിയായ ഇസ്‌ലാമിക് റെസിസ്റ്റൻസ് ഇൻ ഇറാഖ് യുഎസ് പിന്മാറ്റത്തെ ചരിത്രപരമായ വിജയം എന്നാണു വിശേഷിപ്പിച്ചത്. ഇറാഖിലെ ഷിയ ഭൂരിപക്ഷ സർക്കാർ ഇറാനുമായും യുഎസുമായും നല്ല ബന്ധത്തിലാണ്.സദ്ദാം ഹുസൈൻ ഭരണകൂടത്തെ അട്ടിമറിക്കാൻ 2003 ലാണ് യുഎസ് സഖ്യസേന ഇറാഖ് ആക്രമിച്ചത്. 2011ൽ പിൻവാങ്ങിയെങ്കിലും 2014 ൽ ഭീകരസംഘടനയായ ഐഎസിന്റെ മുന്നേറ്റം തടയാൻ ഇറാഖ് സേനയെ സഹായിക്കാൻ തിരിച്ചെത്തി.
Fashion ⏭️




