NEWS

പിതാവിന്റെ പൊലീസ് ബുദ്ധി; ആത്മഹത്യയിൽ നിന്ന് യുവാവിനെ രക്ഷിച്ച് കേരള– തമിഴ്നാട് പൊലീസ് ഐക്യം


ചെന്നൈ∙ മകനെ അർധരാത്രി ആത്മഹത്യയിൽ നിന്നു രക്ഷിച്ചു പിതാവിന്റെ പൊലീസ് ബുദ്ധി. ചെന്നൈയിൽ ജോലി ചെയ്യുന്ന 25 വയസ്സുകാരൻ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട ശേഷം ജീവനൊടുക്കാൻ ഇറങ്ങുകയായിരുന്നു. കേരള പൊലീസിൽ എസ്ഐയായ പിതാവ് ഉടൻ തമിഴ്നാട് പൊലീസിന്റെ സഹായം തേടി.സമൂഹമാധ്യമ ചിത്രത്തിലെ പോസ്റ്റിലുള്ളതു പട്ടിണപ്പാക്കത്തെ ശ്രീനിവാസപുരം ബീച്ചാണെന്നു തിരിച്ചറിഞ്ഞു ചെന്നൈ പൊലീസ് ഉടൻ അന്വേഷണം ആരംഭിച്ചു. തിരച്ചിലിൽ ബീച്ചിൽ ഒറ്റയ്ക്കു നിൽക്കുന്ന യുവാവിനെ കണ്ടെത്തി ആത്മഹത്യയിൽ നിന്നു പിന്തിരിപ്പിച്ചു. ഓൺലൈൻ ടാക്സി ഓടിക്കുന്ന യുവാവ് പ്രണയനൈരാശ്യത്തെ തുടർന്നാണു ജീവനൊടുക്കാൻ ശ്രമിച്ചതെന്നു പൊലീസ് പറഞ്ഞു.  


Fashion ⏭️

Back to top button