SPORTS
സെമിയിൽ മഴ പെയ്താൽ ഇന്ത്യയും പാക്കിസ്ഥാനും ഫൈനലിൽ, അന്നും മഴയെങ്കിൽ കാത്തിരിക്കുന്നത് വൻ ട്വിസ്റ്റ്

നഗോയ∙ ഏഷ്യൻ ഗെയിംസിലെ പുരുഷ ക്രിക്കറ്റ് മത്സരങ്ങൾക്ക് മഴ ഭീഷണി തുടരുകയാണ്. ക്വാർട്ടർ ഫൈനലിലെ നാലു മത്സരങ്ങളും മഴ കാരണം ഉപേക്ഷിച്ചതോടെ റാങ്കിങ്ങിൽ മുന്നിലുള്ള ഇന്ത്യ, ശ്രീലങ്ക, പാക്കിസ്ഥാൻ, ബംഗ്ലദേശ് ടീമുകൾ നേരിട്ട് സെമി ഫൈനലില്‍ കടന്നിരിക്കുകയാണ്. സെമി ഫൈനലിൽ ഇന്ത്യ ശ്രീലങ്കയെ നേരിടുമ്പോൾ പാക്കിസ്ഥാന് ബംഗ്ലദേശാണ് എതിരാളികൾ. വ്യാഴാഴ്ചയാണ് സെമി ഫൈനൽ പോരാട്ടങ്ങൾ. കൊറോഗി അത്ലറ്റിക്സ് പാർക്കില്‍ നടക്കാനിരിക്കുന്ന പോരാട്ടങ്ങൾക്കും മഴ ഭീഷണിയുണ്ട്. വ്യാഴാഴ്ച മേഖലയിൽ മഴ പെയ്യാൻ 60 ശതമാനം സാധ്യതയുണ്ട്.2022 ഏഷ്യൻ ഗെയിംസിലെ ഫൈനല്‍ മഴ കാരണം റദ്ദാക്കിയതോടെ റാങ്കിങ്ങിൽ മുന്നിലുള്ള ഇന്ത്യയ്ക്കു സ്വർണം ലഭിച്ചിരുന്നു. എന്നാൽ ജപ്പാനിലെത്തിയപ്പോൾ ഫൈനൽ നടന്നില്ലെങ്കിൽ മെഡൽ പങ്കിടുന്ന രീതിയിലേക്കു മാറി. ഇന്ത്യയും പാക്കിസ്ഥാനും മെഡൽ പങ്കിടേണ്ട സാഹചര്യം ഉണ്ടാകുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. പഹൽഗാം ഭീകരാക്രമണത്തിനും ഓപ്പറേഷൻ സിന്ദൂറിനും ശേഷം ഇന്ത്യ– പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമുകളിലെ താരങ്ങൾ ഹസ്തദാനം ചെയ്തിരുന്നില്ല. പാക്കിസ്ഥാൻ മന്ത്രി കൂടിയായ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ തലവൻ മൊഹ്സിൻ നഖ്വിയിൽനിന്ന് ഏഷ്യാകപ്പ് ട്രോഫികൾ ഏറ്റുവാങ്ങാനും ഇന്ത്യ കൂട്ടാക്കിയിരുന്നില്ല.
Auto ⏭️




