NEWS

പ്രവാസികളേ സൂക്ഷിക്കുക: ദുബായിൽ ‘സഹായത്തിനായി’ കാറിന്റെ ഗ്ലാസ് താഴ്ത്തുന്നതിന് മുൻപ് ഇതറിയണം, തെരുവുകളിൽ ‘തട്ടിപ്പ്’, മുന്നറിയിപ്പ്


ദുബായ്∙ ഭിക്ഷാടനം യുഎഇയിൽ നിയമവിരുദ്ധമാണ്. കഴിഞ്ഞ ദിവസമാണ്, വാഹനങ്ങൾ തടഞ്ഞുനിർത്തി പണം ആവശ്യപ്പെട്ട 22 പേരെടങ്ങുന്ന സംഘത്തെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തത്. യാത്രാചെലവിനായി പണം ഇല്ലെന്നുളള തരത്തിൽ യാത്രക്കാരുടെ സഹതാപം പിടിച്ചുപറ്റിയാണ് പണം വാങ്ങാൻ ശ്രമിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കിയത്.‘പൊലീസ് ഐ’ സംവിധാനത്തിലൂടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടന്നത്. പൊലീസ് നടത്തിയ നിരീക്ഷണത്തിൽ ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ഒന്നിലധികം പേർ ചേർന്നാണ് പ്രവർത്തിക്കുന്നതെന്നും കണ്ടെത്തി. തുടർന്നുള്ള പരിശോധനയിലാണ് 22 പേർ പിടിയിലായത്.ആരോഗ്യവാനായ ഒരാൾക്ക് വ്യക്തമായ വരുമാന മാർഗമുണ്ടായിട്ടും ഭിക്ഷാടനം നടത്തുന്നത്. അംഗവൈകല്യമോ ശാരീരിക പ്രശ്നങ്ങളോ ഉണ്ടെന്ന് നടിക്കുന്നത്, മറ്റുളളവരുടെ സഹതാപം നേടാൻ വഞ്ചനാപരമായ മാർഗങ്ങൾ ഉപയോഗിക്കുന്നത്, ഇതെല്ലാം ഗുരുതരമായ കുറ്റകൃത്യമായാണ് കണക്കാക്കുന്നത്.


Fashion ⏭️

Back to top button