നെടുമങ്ങാട് വൻ തീപിടിത്തം; വസ്ത്രശാലകളും സ്വർണക്കടയും മൊബൈൽഷോപ്പും കത്തിനശിച്ചു

നെടുമങ്ങാട് വ്യാപാര മേഖലയിലുണ്ടായ തീപിടിത്തം
തിരുവനന്തപുരം: നെടുമങ്ങാട്ടെ വ്യാപാര മേഖലയെ വിറപ്പിച്ച് വൻ തീപിടിത്തം. രണ്ട് പ്രമുഖ വസ്ത്രശാലകളും സ്വർണക്കടയും മൊബൈൽഷോപ്പും കത്തിനശിച്ചു. സംഭവത്തിൽ ആളപായമില്ല. 50 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ഇന്ന് വൈകിട്ട് ഏഴോടെയാണ് തീപിടിത്തമുണ്ടായത്. അർഷാദിന്റെ കോക്ടെയിൽ എന്ന ടെക്സ്റ്റയിൽസ്, യഹിയയുടെ ഉടമസ്ഥതയിലുള്ള റോജ സിൽക്സ്, കുമാർ ജൂവലറി, ജിതേഷ്കൃഷ്ണയുടെ ജെ.വി.ബി മൊബൈൽസ് ഷോപ്പ് എന്നീ കടകളാണ് കത്തിനശിച്ചത്. കടകളിൽ നല്ല തിരക്കുണ്ടായിരുന്ന സമയത്താണ് തീപിടിത്തമുണ്ടായത്.
കെട്ടിടങ്ങളിൽ തീ പടരുന്നത് റോഡിൽ നിന്നുകണ്ട് തടിച്ചു കൂടിയ നാട്ടുകാർ കടകളിലേക്ക് പാഞ്ഞെത്തി ജീവനക്കാരെയും മറ്റും പുറത്തെത്തിക്കുകയായിരുന്നു. കോക്ടെയിൽ, ജൂവലറി, മൊബൈൽ ഷോപ്പ് മുതലായവ ഒരു കെട്ടിടത്തിലും റോജ സിൽക്സ് മറ്റൊരു കെട്ടിടത്തിലുമാണ് പ്രവർത്തിച്ചിരുന്നത്.ഇതിനോട് ചേർന്നുള്ള അറഫ ബിൽഡിംഗിന്റെ താഴത്തെ നിലയിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണം. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി എട്ട് അഗ്നിശമന സേനാ യൂണിറ്റുകൾ ഒന്നരമണിക്കൂർ കഠിനപ്രയത്നം നടത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
English Summary
A massive fire broke out in Nedumangad, Thiruvananthapuram, damaging two textile shops, a jewellery store and a mobile shop. No casualties were reported, while losses are estimated at around Rs 50 lakh. The fire erupted around 7 pm when the shops were crowded. A short circuit in the ground floor of a nearby building is suspected to have caused the blaze. Eight firefighting units battled
RELATED TOPICS: NEDUMANGAD FIRE, NEDUMANGAD FIRE ACCIDENT, TEXTILE SHOP FIRE, JEWELLERY SHOP FIRE, MOBILE SHOP FIRE
Read News ⏭️




