NEWS
പൈലറ്റിൽ നിന്നും ഗന്ധം, ഇന്ത്യയിലേക്കുള്ള എയർ ഇന്ത്യ വിമാനം റദ്ദാക്കി; കുറ്റം തെളിഞ്ഞാൽ തടവ് ശിക്ഷ

സൂറിക്∙ ഡൽഹിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിലെ പൈലറ്റ് ആൽക്കഹോൾ ടെസ്റ്റിൽ പിടിക്കപ്പെട്ട സംഭവത്തിൽ, സൂറിക് സ്റ്റേറ്റ് പ്രോസിക്യുട്ടറിൽ നിന്നും അന്വേഷണം സ്വിസ് ഫെഡറൽ പ്രോസിക്യൂട്ടർ ഓഫിസ് ഏറ്റെടുത്തു. സ്വിസ് വ്യോമയാന നിയമവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ അന്വേഷണം നടത്താനുള്ള അധികാരം ഫെഡറൽ അധികാരികൾക്കാണ്. അതിനാലാണ് സൂറിക് കാന്റണൽ പരിധിയിൽ നിന്നും കേസ് മാറ്റിയത്.വിമാന ജീവനക്കാരൻ ഡ്യൂട്ടിക്ക് അനുയോജ്യമല്ലാത്ത അവസ്ഥയിലായിരുന്നോ എന്നതാണ് അന്വേഷണത്തിലെ പ്രധാന വിഷയം. സ്വിസ് വ്യോമയാന നിയമപ്രകാരം മദ്യപിച്ചോ മറ്റ് കാരണങ്ങളാലോ യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയായി വിമാനം പറത്താൻ ശ്രമിക്കുന്നത് ശിക്ഷാർഹമാണ്. കുറ്റം തെളിഞ്ഞാൽ പിഴയ്‌ക്കൊപ്പം മൂന്ന് വർഷം വരെ തടവാണ് നിയമത്തിലുള്ളത്. പൈലറ്റിന്റെ ആരോഗ്യസ്ഥിതിയോ വ്യക്തിപരമായ കാര്യങ്ങളോ അന്വേഷണപരിധിയിൽ വരുന്നില്ല.ഏതാനും ആഴ്ചകൾക്ക് മുമ്പ് തായ്‌ലൻഡിലെ ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് പോയ എയർ ഇന്ത്യ വിമാനം പെട്ടെന്ന് താഴേക്ക് പതിച്ചതിനെ തുടർന്ന് ചില യാത്രക്കാർക്ക് പരുക്ക് ഏറ്റിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ വിമാനത്തിന്റെ ക്യാപ്റ്റന്റെ ശരീരത്തിൽ, മരിജുവാന ഉപയോഗത്തിന്റെ തെളിവ് കണ്ടെത്തിയ സംഭവത്തിന്റെ പുറകെയാണ് സൂറിക്കിലും എയർ ഇന്ത്യ പൈലറ്റ് പിടിക്കപ്പെടുന്നത്. ഫുക്കറ്റ് – ഡൽഹി വിമാനത്തിലെ പൈലറ്റിനെ എയർ ഇന്ത്യ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായാണ് റിപ്പോർട്ടുകൾ.
Fashion ⏭️




