NEWS
ഗ്യാനേഷിനെതിരെ രാജ്യവ്യാപക സമരത്തിന് നീക്കം

ന്യൂഡൽഹി ∙ സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിലും (എസ്ഐആർ) കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനിലെ നടപടികളിലും വീഴ്ചയുണ്ടായെന്നു പരോക്ഷമായി സമ്മതിച്ച പശ്ചാത്തലത്തിൽ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങൾ ശക്തമാക്കാൻ പ്രതിപക്ഷം. ഇന്ത്യാസഖ്യത്തിനു പുറത്തുള്ള പാർട്ടികളെ കൂടി ചേർത്ത് രാജ്യവ്യാപക സമരമാണ് ആലോചിക്കുന്നത്.എസ്ഐആറിലെ ക്രമക്കേട് ആരോപണങ്ങളെല്ലാം ശരിയാണെന്നു പറയാതെ പറഞ്ഞാണു കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ പരാതി പരിഹാരത്തിനുള്ള അടിയന്തര നടപടികൾ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഈ സാഹചര്യത്തിൽ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യത്തിൽ വിട്ടുവീഴ്ച വേണ്ടെന്നാണ് പ്രതിപക്ഷ തീരുമാനം. ഓരോ പാർട്ടികളും സ്വന്തം നിലയ്ക്ക് നടത്തുന്ന പ്രതിഷേധങ്ങൾക്കൊപ്പം സംയുക്ത സമരം കൂടിയാണ് ലക്ഷ്യമിടുന്നത്.ഫോം 6ൽ മാറ്റം വരുത്തിയതു നിയമവിരുദ്ധമായതിനാൽ എസ്ഐആറിന്റെ തുടർച്ചയായി നടത്തിയ ബിഹാർ, ബംഗാൾ തിരഞ്ഞെടുപ്പുകൾ റദ്ദാക്കണമെന്നു കോൺഗ്രസ് വക്താവ് പവൻ ഖേരയും ആവശ്യപ്പെട്ടു.
Fashion ⏭️




