NEWS
ആഡംബര കാറിൽ മന്ത്രി ചാരി നിൽക്കുന്ന ആ വൈറൽ ചിത്രം എഐ നിർമിതമോ? യാഥാർഥ്യം എന്ത്?| Factcheck

കേരള രാഷ്ട്രീയത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച ഔദ്യോഗിക വാഹന വിവാദത്തിനിടയിൽ, ആഡംബര കാറിനുമുന്നിൽ മന്ത്രി കെ.എം.ഷാജി ചാരിനിൽക്കുന്ന തരത്തിലുള്ള ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ അതിവേഗം പ്രചരിച്ചിരുന്നു. സുഹൃത്തിന്റെ റേഞ്ച് റോവർ കാർ ഔദ്യോഗിക ആവശ്യത്തിനായി ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾ കത്തിനിൽക്കുന്നതിനിടയിലാണ് ഈ ചിത്രം പുറത്തുവന്നത്. എന്നാൽ, മന്ത്രിയുടെ ചിത്രം ശരീരഭാഷയും വസ്ത്രധാരണവുമെല്ലാം ഉൾപ്പെടുത്തി നടത്തിയ വിശദമായ സാങ്കേതിക പരിശോധനയിൽ ഈ ചിത്രം നിർമിത ബുദ്ധി ഉപയോഗിച്ച് നിർമ്മിച്ച വ്യാജ ചിത്രമായിരിക്കുമെന്ന് വ്യക്തമായിരിക്കുന്നു. സർക്കാർ നൽകിയ ഔദ്യോഗിക വാഹനം കേടായതിനെത്തുടർന്ന് ദൂരയാത്രകൾക്കായി സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള ‘റേഞ്ച് റോവർ’ (KL 78 A 0009) ആഡംബര കാർ മന്ത്രി കെ.എം.ഷാജി ഉപയോഗിച്ചത് പ്രതിപക്ഷത്തിന്റെ വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. ഇത് ധാർമികമായി ശരിയല്ലെന്ന് എതിരാളികൾ ആരോപിച്ചപ്പോൾ, യാത്രാച്ചെലവുകൾ സർക്കാർ ഫണ്ടിൽ നിന്ന് കൈപ്പറ്റാതെ സ്വന്തം പണം ഉപയോഗിച്ചാണ് വഹിച്ചതെന്ന് മന്ത്രിയും വ്യക്തമാക്കുകയുണ്ടായി. ഇതിനിടയിലാണ് വിവാദത്തിന് ആക്കം കൂട്ടിക്കൊണ്ട് ഈ ചിത്രം പ്രചരിച്ചത്. ശരീരഭാഷയും വസ്ത്രധാരണത്തിലെ വൈരുദ്ധ്യങ്ങളും:
Fashion ⏭️




