NEWS
‘ചില ഭാഗങ്ങൾ ഇസ്രയേലിനോട് കൂട്ടിച്ചേർക്കണം; പലസ്തീനികൾക്കെതിരെ ഇസ്രയേൽ സൈന്യം യുദ്ധത്തിന് ഇറങ്ങണം’

ടെൽഅവീവ് ∙ തെക്കൻ ലബനന്റെയും ഗാസ മുനമ്പിന്റെയും ചില ഭാഗങ്ങൾ ഇസ്രയേലിനോട് കൂട്ടിച്ചേർക്കണമെന്നും, അധിനിവേശ വെസ്റ്റ് ബാങ്കിലെ പലസ്തീനികൾക്കെതിരെ ഇസ്രയേൽ സൈന്യം യുദ്ധത്തിന് ഇറങ്ങണമെന്നും ആവശ്യപ്പെട്ട് ഇസ്രയേൽ ധനമന്ത്രി ബെസാലെൽ സ്മോട്രിച്ച്. ഇസ്രയേലി വാർത്താ സൈറ്റായ വൈനെറ്റിന്റെ പോഡ്കാസ്റ്റിലാണ് മന്ത്രിയുടെ വിവാദ പ്രസ്താവന. ‘‘ഗാസയിലെ യെല്ലോ ലൈൻ വരെയുള്ള ഭാഗങ്ങളെങ്കിലും, ലബനനിലെ ലിതാനി നദി വരെയുള്ള പ്രദേശങ്ങളും ഇസ്രയേലിനോട് കൂട്ടിച്ചേർക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഒരു യുദ്ധം എവിടെയാണോ തുടങ്ങിയത് അവിടെത്തന്നെ അവസാനിച്ചാൽ, ശത്രുക്കൾ വീണ്ടും യുദ്ധത്തിന് മുതിരുന്നത് എങ്ങനെ തടയാനാകും ?’’– ബെസാലെൽ സ്മോട്രിച്ച് ചോദിച്ചു.
Fashion ⏭️




